കോട്ടയം: ടൂറിസ്റ്റ് ബസുകളിലെ അമിത ലേസർ ലൈറ്റ്, ശബ്ദസംവിധാനങ്ങൾ എന്നിവ നിയന്ത്രിക്കാനുള്ള മോേട്ടാർ വാഹനവകുപ്പ് നടപടികെള സ്വാഗതം ചെയ്ത് ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍. ലേസർ ഉൾപ്പെടെയുള്ള ൈലറ്റുകൾ കാഴ്ചയെയും അമിതശബ്ദം കേൾവിയെയും ബാധിക്കും. മോേട്ടാർ വാഹനവകുപ്പിെൻറ നിർദേശം കണക്കിലെടുത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഘടിപ്പിച്ച ഉപകരണങ്ങൾ ബസുകളിൽനിന്ന് നീക്കം ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്നവർ ഉടൻ നീക്കം ചെയ്യും. സര്‍ക്കാറിെൻറ ഈ നടപടിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ അംഗങ്ങളല്ലാത്ത ബസ് ഉടമകൾക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിക്കും. വെള്ളപ്പൊക്കവും പ്രകൃതി ക്ഷോഭവും മൂലം കഴിഞ്ഞ ഒരു മാസമായി ബസുകള്‍ക്ക് ഓടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരുമാസത്തെ ടാക്‌സ് ഒഴിവാക്കിത്തരണമെന്ന് അസോസിയേഷന്‍ കോട്ടയം ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി മനോജ് കൈലാസ്, ഭാരവാഹികളായ മാത്യു വി. ചെറിയാന്‍, ടോം ആലഞ്ചേരി, ജി. ഹരികുമാര്‍, ഷിജു തോമസ്, അനൂപ് ശിവറാം, സി.എന്‍. ബിനോയ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.