തൊടുപുഴ: വീട്ടുവളപ്പിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ മാതാപിതാക്കൾക്കും മക്കൾക്കും ഒരേകുഴിയിൽ അന്ത്യവിശ്രമം. വണ്ണപ്പുറം മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കൾ ആർഷ (21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങളാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മുണ്ടൻമുടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടതിനു തൊട്ടടുത്തുതന്നെയാണ് ഇവരെ മറവ് ചെയ്യുന്നതിനുള്ള സ്ഥലവും ഒരുക്കിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നരയോടെ നാല് ആംബുലൻസിലാണ് മൃതദേഹങ്ങൾ കൃഷ്ണെൻറ സഹോദരൻ ശശാങ്കെൻറ വീട്ടുമുറ്റത്ത് എത്തിച്ചത്. മൃതദേഹങ്ങൾ വാഹനത്തിൽനിന്ന് പുറത്തെടുക്കാൻ തുടങ്ങിയതോടെ ബന്ധുക്കളടക്കമുള്ളവർ തേങ്ങലടക്കാൻ കഴിയാതെ വിതുമ്പി. മൃതദേഹം കാണാൻ പ്രദേശവാസികൾ വീട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. വീട്ടുമുറ്റത്ത് ചേതനയറ്റ നാലുമൃതദേഹങ്ങൾ നിരത്തിവെച്ചതോടെ സുശീലയുടെ സഹോദരിമാർ മൃതദേഹം ഒരു നോക്ക് കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും പഴക്കമുള്ളതിനാൽ അനുവദിച്ചില്ല. തുടർന്ന് മരണാനന്തര ചടങ്ങുകൾ നടത്തിയശേഷം സഹോദരെൻറ വീട്ടിൽനിന്ന് 300 മീറ്റർ അകലെ കൃഷ്ണെൻറ വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്ക് വാഹനങ്ങൾ കയറിച്ചെല്ലാൻ കഴിയാത്തതിനാൽ ഇടുങ്ങിയ വഴിയിലൂടെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. റോയി കെ. പൗലോസ്, റോഷി അഗസ്റ്റ്യൻ എം.എൽ.എ, കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവർ അേന്ത്യാപചാരം അർപ്പിക്കാൻ കമ്പകക്കാനത്ത് എത്തിയിരുന്നു. മൃതദേഹൾ ദഹിപ്പിക്കരുതെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അർജുൻ പ്ലസ് വണ്ണിനു പഠിക്കുന്ന കഞ്ഞിക്കുഴി എസ്.എൻ.എം എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാർഥികളും ആർഷ ബി.എഡിന് പഠിക്കുന്ന തൊടുപുഴ ബി.എഡ് കോളജിലെ സഹപാഠികളും അധ്യപകരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.