കൊലപാതകത്തിനുശേഷം 35 പവൻ കവർന്നതായി പൊലീസ്​

തൊടുപുഴ: കുടുംബാംഗങ്ങളെ മുഴുവൻ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കടന്നത് 35 പവ​െൻറ ആഭരണങ്ങളുമായെന്ന് പൊലീസ്. കൃഷ്ണ​െൻറ മകൾ ആർഷയുടെ മുറിയിലെ അലമാരയിൽ ഡപ്പിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൊലപാതകികൾ കവർന്നതായാണ് കൃഷ്ണ​െൻറ ഭാര്യ സുശീലയുടെ സഹോദരി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ആർഷയുടെ വിവാഹത്തിനു ഉപകരിക്കുന്ന രീതിയിൽ ഇവർ സ്വർണം വാങ്ങാറുണ്ടെന്നാണ് വ്യാഴാഴ്ച സംസ്കാര ചടങ്ങുകൾക്ക് രാജാക്കാട്ട് നിന്നെത്തിയ സഹോദരി ഒാമന പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ ആഭരണങ്ങൾ തന്നെ കാണിച്ചിരുന്നതായും ഇവർ പറഞ്ഞു. നാല് സ്വർണമാല, ഒരു ചെയിൻ, കാപ്പുവള, സ്വർണക്കൊലുസ് എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ പരിശോധന നടത്തിയപ്പോൾ സ്വർണംവെച്ചിരുന്ന ഇൗ അലമാര കുത്തിത്തുറന്ന നിലയിലും വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.