കട്ടപ്പന: കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന രണ്ടാമത് . ബോധി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇൗ മാസം 24ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ജോയ്‌സ് ജോർജ് എം.പി അവാർഡ് നൽകും. നോവൽ സാഹിത്യത്തെ ജനകീയമാക്കുന്നതിൽ ബെന്യാമിെൻറ പങ്കും ആടുജീവിതം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മഞ്ഞവെയിൽ മരണങ്ങൾ തുടങ്ങിയ കൃതികളും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ബോധി ഗ്രന്ഥശാല സംഘം ഭാരവാഹികളായ കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, ജയിംസ് പി. ജോസഫ്, കെ. ജയചന്ദ്രൻ തുടങ്ങിയവർ പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ഇന്ന് മുതൽ ഇടുക്കി: ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ വ്യാഴാഴ്ച തുടങ്ങുമെന്ന് സെക്രട്ടറി ജോർജ് അഗസ്റ്റിൻ അറിയിച്ചു. വൈകീട്ട് ആറിന് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേരും. െവള്ളിയാഴ്ച രാവിലെ 8.30 മുതൽ രജിസ്േട്രഷൻ. 9.30ന് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പാർട്ടി പതാക ഉയർത്തും. ഉദ്ഘാടന സമ്മേളനത്തിൽ ഡോ. കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. പി.സി. ജോസഫ്, ആൻറണി രാജു എന്നിവർ സംബന്ധിക്കും. കാർഷിക വിഷയങ്ങൾ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, മൂല്യാധിഷ്ഠിത രാഷ്ട്രീയ സംസ്കാരം, മഴക്കെടുതിമൂലമുള്ള ദുരിതങ്ങൾ, സംഘടന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ച നടക്കും. ഡോ. ബി. ഇക്ബാൽ, മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, വി.സി. സെബാസ്റ്റ്യൻ എന്നിവർ ക്ലാസ് നയിക്കും. നാലിന് വൈകീട്ട് നാലിനാണ് സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.