ഇടുക്കി അണക്കെട്ട് തുറക്കൽ: ഭരണകൂടം സജ്ജം -കലക്​ടർ

തൊടുപുഴ: അണക്കെട്ട് തുറക്കേണ്ടിവന്നാൽ ഏത് സാഹചര്യത്തെയും നേരിടാന്‍ ജില്ല ഭരണകൂടം സജ്ജമാണെന്നും ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കലക്ടർ കെ. ജീവന്‍ ബാബു. വിവിധ വകുപ്പുകളുടെ മുന്നൊരുക്കത്തി​െൻറ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ കർമമേഖലയിൽ യഥാസമയം ഉെണ്ടന്ന് ഉറപ്പാക്കണം. അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളില്‍ ബാധിക്കപ്പെടാവുന്ന വീടുകൾക്ക് നോട്ടീസ് നൽകി. ചിലർ ഇതിനോടകം താമസം മാറ്റി. പുഴയിലൂടെ സുഗമമായി വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയാകുന്നു. ഗതാഗത നിയന്ത്രണം, പൊലീസ് സേന വിന്യാസം, വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം, ആരോഗ്യ സംവിധാനങ്ങൾ, ഫയര്‍ ആൻഡ് റസ്ക്യൂ സേവനങ്ങള്‍ എന്നിവ വിലയിരുത്തി. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, ജില്ല മെഡിക്കല്‍ ഓഫിസർ, വിവിധ വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അണക്കെട്ട് തുറന്ന ഒാർമയിൽ ഇവർ; കാത്തിരുന്നത് ആയിരങ്ങൾ ഇടുക്കി: 'അവൾ (പെരിയാർ) സംഹാരരുദ്രയായി താണ്ഡവമാടുകയാണ്. ആരും വിചാരിക്കാത്ത സാഹചര്യത്തിൽ വെള്ളം കയറി വരാം. അതിനാൽ പൊതുജനങ്ങൾ എത്രയും വേഗം ഇരു കരകളിലേക്കും നൂറ് മീറ്ററെങ്കിലും മാറി നിൽക്കണം'. ഏഴോളം പഞ്ചായത്തുകളിലൂടെ കെ.എസ്.ഇ.ബിയുടെ മഞ്ഞയും പച്ചയും കലർന്ന ജീപ്പ് ഇടക്കിടെ അനൗൺസ്മ​െൻറ് മുഴക്കി പാഞ്ഞുകൊണ്ടിരുന്നു. പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ മഴ തിമിർത്ത് പെയ്യുകയാണ്. അണക്കെട്ട് മൂന്നാം തവണയും തുറക്കുന്നതിന് മുന്നോടിയായി ജില്ല ഭരണകൂടം യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുേമ്പാൾ 1981ൽ ഡാം തുറന്ന സംഭവം ഒാർത്തെടുക്കുകയാണ് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി. രാജൻ. അന്ന് റോഡിയോപോലും ഇടുക്കിയിലെ ഭൂരിഭാഗം വീടുകളിലുമുണ്ടായിരുന്നില്ല. ജല നിരപ്പ് 2402 അടിയിലെത്തുേമ്പാൾ ഷട്ടർ തുറക്കാനായിരുന്നു കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഏഴോളം പഞ്ചായത്തുകളിലൂടെ ജീപ്പുകൾ അനൗൺസ്മ​െൻറുകളുമായി തലങ്ങും വിലങ്ങും ഒാടി. ഒക്ടോബറിലാണ് അണക്കെട്ട് തുറക്കുന്നത്. ഇടുക്കി സി.െഎയുടെ നേതൃത്വത്തിലാണ് പൊലീസിനെ വിന്യസിച്ചിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ ആകാംക്ഷയോടെ ചെറുതോണിയിലെ സ്പിൽവേ ഗേറ്റ് തുറക്കുന്നത് കാണാൻ എത്തി. തിരക്ക് കൂടിയതോടെ വടം കെട്ടിയാണ് ജനക്കൂട്ടത്തെ പൊലീസ് നിയന്ത്രിച്ചത്. അന്ന് ഷട്ടറുകൾ ഉയർത്തിയപ്പോൾ ചെറുതോണി സ്കൂളിനോട് ചേർന്ന തൂക്കുപാലം ഒലിച്ചുപോയി. പെരിയാറി​െൻറ തീരെത്ത നെൽകൃഷിയും വെള്ളമെടുത്തു. വെള്ളക്കയം മുതൽ തടിയമ്പാട് വരെ കൃഷി ചെയ്തവരിൽ പലരും തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാകുന്നത് നിസ്സഹായരായി നോക്കിനിന്നു. അഞ്ച് ഷട്ടറുകളിൽ നടുവിലത്തെ രണ്ടെണ്ണമാണ് അന്ന് തുറന്നത്. 11 വർഷത്തിന് ശേഷം 1992 ഒക്ടോബറിൽ വീണ്ടും ഷട്ടർ ഉയർത്തുേമ്പാൾ സ്ഥിതിഗതികൾ സമാനമായിരുന്നുവെന്ന് പൊതുപ്രവർത്തകനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എ.പി. ഉസ്മാൻ പറയുന്നു. ഡാം തുറക്കുന്നത് കാണാൻ നേരത്തേ ഷട്ടറിനഭിമുഖമായി സുരക്ഷിത സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. വെള്ളം പതഞ്ഞിറങ്ങുന്നത് കൺകുളിർക്കെ കണ്ടു. ഉടൻ വാഹനമെടുത്ത് ചെറുതോണിയിലേക്ക് പാഞ്ഞു. ചെറുതോണി വിദ്യാധിരാജ സ്കൂളിനടുത്ത് നിലയുറപ്പിച്ചു. നിമിഷങ്ങൾക്കകം വെള്ളം ഒഴുകി എത്തി. വ്യാപകമായി കൃഷി നശിപ്പിച്ച് വെള്ളം ചെറുതോണി പാലത്തിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഒഴുകി. തടിയമ്പാട് കരിമ്പൻ ചപ്പാത്തുകൾ വെള്ളത്തിൽ മുങ്ങി. നിരവധി പേരുടെ വളർത്തുമൃഗങ്ങളടക്കം ഒഴുകിപ്പോയി. 92ൽ രണ്ട് ഘട്ടങ്ങളിലായാണ് അണക്കെട്ട് തുറന്നത്. രണ്ട് തവണയും ഇടുക്കി ഡാം തുറന്നുവിട്ടതി​െൻറ ഓർമയിലാണ് തടിയമ്പാട് കൊച്ചുപറമ്പിൽ തൊമ്മൻ ജോസഫ് എന്ന 80കാരൻ. തടിയമ്പാട് ചപ്പാത്തിന് സമീപം പെരിയാറി​െൻറ കരയിലാണ് ജോസഫി​െൻറ വീട്. 1981ൽ ഡാം തുറന്നുവിടുമെന്ന വാർത്ത വന്നപ്പോൾ രാത്രി മുഴുവൻ ഭാര്യ മേരിയും അഞ്ച് മക്കളുമായി ഉറങ്ങാതെ കഴിച്ചുകൂട്ടിയതും ജോസഫ് ഒാർക്കുന്നു. രണ്ടുതവണ അണക്കെട്ട് തുറന്നപ്പോഴും ആളുകൾ തടിച്ചുകൂടിയ സ്ഥാനത്തൊക്കെ ഇത്തവണ നിരോധിത മേഖലകളായാണ് ജില്ല ഭരണകൂടം രേഖപ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.