ഭാരതീയ ദർശനം മനസ്സിലാക്കാൻ വിദേശികളുടെ സഹായം തേടണം -നടൻ ജയറാം കോട്ടയം: ഭാരതീയ ദർശനം മനസ്സിലാക്കാൻ വിദേശികളുടെ സഹായം തേടേണ്ടിവരുന്നതായി നടൻ ജയറാം. പുതുപ്പള്ളി പള്ളി പെരുന്നാളിെൻറ ഭാഗമായി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരം കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. ബാഡ്‌മിൻറൺ താരം പി.വി. സിന്ധുവിെൻറ കോച്ച് പുല്ലേലെ ഗോപിചന്ദ് ഇന്ത്യൻ ബാഡ്‌മിൻറൺ താരമായിരുന്ന കാലത്ത് മുട്ടിന് സാരമായി പരിക്കേറ്റു. കളിക്കാനാവില്ലെന്ന് ഡോക്‌ടർമാർ നിർദേശിച്ച വിഷമത്തിൽ ഇന്ത്യ മുഴുവൻ കാണാനിറങ്ങി. ഗംഗാനദിയിൽ ഇറങ്ങിയ അദ്ദേഹത്തിെൻറ അടുത്തെത്തിയ വിദേശവനിത താങ്കൾ ഇന്ത്യക്കാരനാണോയെന്ന് ചോദിച്ചു. ആണെന്നു പറഞ്ഞതോടെ വിദേശവനിത ക്ഷുഭിതയായി. ഇന്ത്യക്കാർ തങ്ങളുടെ അമ്മയുടെ നെഞ്ചിൽ ചെരിപ്പിട്ട് ചവിട്ടില്ലെന്നാണ് തെൻറ വിശ്വാസമെന്നു അവർ പറഞ്ഞു. ഷൂവിട്ട് ഗംഗയിലിറങ്ങിയത് തെറ്റാണെന്ന് ബോധ്യപ്പെടാൻ വിദേശിയുടെ സഹായം വേണ്ടിവന്നതായി ജയറാം പറഞ്ഞു. പെരുന്നാളിെൻറ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്‌തു. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. പുതുപ്പള്ളി പള്ളി പെരുന്നാളിെൻറ ലൈവ് സ്ട്രീമിങ് ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്‌തു. പള്ളി സഹവികാരി സഖറിയ തോമസ് പടിഞ്ഞാറേ വടക്കേക്കര വിശിഷ്‌ടാതിഥികളെ പരിചയപ്പെടുത്തി. പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെൻറ് ജോർജ് പുരസ്‌കാരം സാമൂഹിക പ്രവർത്തക ദയാബായിക്ക് സമ്മാനിച്ചു. ഭവനപദ്ധതി സഹായ വിതരണം കൊശമറ്റം ഗ്രൂപ് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ നിർവഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് നിബു ജോൺ, ഫാ. മർക്കോസ് മർക്കോസ് ഇടക്കര, പള്ളി വികാരി കുര്യൻ തോമസ് കരിപ്പാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.