കുട്ടികളെ സ്വപ്‌നം കാണാൻ പഠിപ്പിച്ചാൽ കേരളം നന്നാകും -അൽഫോൻസ് കണ്ണന്താനം കോട്ടയം: കുട്ടികളെ സ്വപ്‌നം കാണാൻ പഠിപ്പിച്ചാൽ കേരളം നന്നാകുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കോടിമത വിൻസർ കാസിലിൽ ലയൺസ് ക്ലബ് ഇൻറർനാഷനൽ ഡിസ്ട്രിക്‌ട് 318 ബിയുടെ വാർഷിക കൺവെൻഷനിൽ അവാർഡുദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ മാറ്റം വരുത്താൻ നിങ്ങൾക്കാകുമെന്നാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. നിർഭാഗ്യവശാൽ കേരളത്തിൽ കുട്ടികളെ ഇത്തരത്തിൽ മാതാപിതാക്കൾ പഠിപ്പിക്കുന്നില്ല. സ്വപ്‌നം കാണാൻ കുട്ടികളോടു പറയണം. നട്ടെല്ലുള്ളവരായി വളർത്തിയെടുത്താൽ മാത്രെമ ഭാവിയിൽ കേരളത്തിന് വളർച്ചയുണ്ടാകൂ. കുട്ടികള്‍ക്ക് അറിവുകള്‍ക്കൊപ്പം ധൈര്യവും പകര്‍ന്നുനല്‍കണം. സമയമില്ലെന്ന് പറയുന്നതിലല്ല സമയം കണ്ടെത്തുന്നതിലാണ് പ്രവര്‍ത്തനവിജയം. ദിശബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് രാജ്യപുരോഗതിക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലയൺസ് ക്ലബിെൻറ മെൽവിൻ ജോൺസ് അവാർഡ് റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. സി.വി ആനന്ദബോസിന് മന്ത്രി സമ്മാനിച്ചു. അൽഫോൻസ് കണ്ണന്താനത്തെ ഇൻറർനാഷനൽ ഡയറക്‌ടർ വി.കെ. ലൂത്ര ആദരിച്ചു. ലയൺസ് ഡിസ്ട്രിക്‌ട് ഗവർണർ ജി. വേണുകുമാർ അധ്യക്ഷതവഹിച്ചു. കൺെവൻഷൻ കമ്മിറ്റി ചെയർപേഴ്‌സൺ ജോർജ് ചെറിയാൻ, ബിനു ജോർജ്, രാജൻ ദാനിയൽ, ജോയ് തോമസ്, ടോം മാത്യു, ഡോ.കെ. ദിലീപ് കുമാർ, കെ.എ. തോമസ്, എബ്രഹാം സാമുവൽ, രമേശ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.