ഭരണകക്ഷിയി​ലെ ഭിന്നത: തിടനാട് പഞ്ചായത്ത്​ പ്രസിഡൻറിനും വൈസ്​ പ്രസിഡൻറിനുമെതി​െര അവിശ്വാസത്തിന്​ നോട്ടീസ്​

ഈരാററുപേട്ട: കോണ്‍ഗ്രസിലെ ഭിന്നതയെത്തുടർന്ന് തിടനാട് പഞ്ചായത്ത് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും എതിരെ അവിശ്വാസത്തിന് നോട്ടിസ്. കേരള കോണ്‍ഗ്രസ് -എം പ്രതിനിധിയായ പ്രസിഡൻറ് മിനി സാവിയോക്കും കോണ്‍ഗ്രസിലെ വൈസ് പ്രസിഡൻറ് ബിനോ മുളങ്ങാശേരിക്കുമെതിരെയാണ് ആറുപേര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയാവതരണ നോട്ടീസ് ഈരാറ്റുപേട്ട ബി.ഡി.ഒ മുമ്പാകെ സമര്‍പ്പിച്ചത്. 14 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളും ജനപക്ഷത്തെ മൂന്ന് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവുമാണ് ഒപ്പിട്ടത്. കോണ്‍ഗ്രസിലെ മു ന്‍ധാരണപ്രകാരം രാജിവെക്കാന്‍ തയാറാകാതിരുന്നതാണ് വൈസ് പ്രസിഡൻറിനെതിരെ അവിശ്വാസനോട്ടീസിന് കളമൊരുക്കിയത്. വൈസ് പ്രസിഡൻറിന് സംരക്ഷണമൊരുക്കുന്നത് പ്രസിഡൻറാണെന്നും ഇവർ ആരോപിക്കുന്നു. 14 അംഗ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് നാല്, കോണ്‍ഗ്രസ് നാല്, ജനപക്ഷം മൂന്ന്, സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നിവര്‍ക്ക് ഓരോ അംഗം വീതവുമാണുള്ളത്. അതേസമയം, താന്‍ രാജിെവക്കാനുള്ള സന്നദ്ധത നേരേത്ത നേതൃത്വത്തെ അറിയിച്ചതായാണ് വൈസ് പ്രസിഡൻറി​െൻറ നിലപാട്. കഴിഞ്ഞവര്‍ഷം നടന്ന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസി​െൻറ ഔദ്യോഗിക സ്ഥാനാര്‍ഥിയായ സുജ ബാബുവിനെതിരെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ് അംഗം ജോമോന്‍ മണ്ണൂര്‍ മത്സരിച്ചു വിജയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം തെരരഞ്ഞെടുപ്പ് കമീഷനില്‍ പരാതിനല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കുകയാണെങ്കില്‍ സ്ഥാനമൊഴിയാമെന്നാണ് ബിനോ മുളങ്ങാശേരിയുടെ നിലപാട്. എന്നാല്‍, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജോമോനെയും ബിനോയെയും നേതൃത്വം പുറത്താക്കിയിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസി​െൻറ പ്രസിഡൻറിനെതിരെ കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ കൊണ്ടുവരുന്ന അവിശ്വാസം മറ്റിടങ്ങളിലെ ബന്ധത്തെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. മൂന്നിലവില്‍ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് കേരള കോണ്‍ഗ്രസ് അംഗത്തെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെ ജില്ല പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പ്രസിഡൻറ് സ്ഥാനം നഷ്ടമായിരുന്നു. യു.ഡി.എഫിലെ മുന്‍ ധാരണയനുസരിച്ച് നവംബര്‍വരെ പ്രസിഡൻറിന് കാലാവധിയുണ്ട്. അവിശ്വാസ പ്രമേയത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് വെളിപ്പെടുത്തിയിട്ടുമില്ല. കാണക്കാരിയിൽ അരിക്കട തുറന്നു കുറവിലങ്ങാട്: സി.പി.എം കാണക്കാരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ 50 ഏക്കറിൽ നടത്തിയ ജൈവ നെൽകൃഷിയിൽനിന്ന് വിളവെടുത്ത നാടൻ കുത്തരി വിൽപനക്ക് കാണക്കാരിയിൽ അരിക്കട തുറന്നു. കാണക്കാരി, നീണ്ടൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഓണംതുരുത്ത് കിഴക്കുംപുറം പാടശേഖരം, കുറുമുള്ളൂർ വട്ടത്തറപാടശേഖരം, പുന്നവേലി പുളിവേലി പാടശേഖരം എന്നിവിടങ്ങളിലായി അമ്പതേക്കറിലായിരുന്നു നെൽകൃഷി. കാണക്കാരി എസ്.ബി.ഐക്ക് എതിർവശത്തുള്ള കെട്ടിടത്തിലാണ് അരിക്കട തുറന്നത്. കിലോക്ക് 50 രൂപ നിരക്കിൽ വിറ്റഴിക്കുന്ന കുത്തരിയുടെ 25 കിലോ പാക്കറ്റുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് പി.വി. സുനിൽ മുൻ കൃഷി ഓഫിസർ എ.സി. രാജുവിന് അരിനൽകി ആദ്യവിൽപന നിർവഹിച്ചു. ജൈവകൃഷിക്ക് നേതൃത്വം നൽകിയ കാണക്കാരി ലോക്കൽ സെക്രട്ടറി ജോർജുകുട്ടി, എൽ.ഡി.എഫ് കൺവീനർ കുര്യൻ തോമസ്, എ.എൻ. ജോസഫ്, എം.എൻ. നാരയണൻ നായർ, സി.വി. പീറ്റർ, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. മികവ്-2018 നാളെമുതൽ കോട്ടയം: ജീവ കൗൺസലിങ് ആൻഡ് സൈക്കോ തെറപ്പി െസൻററി​െൻറ ആഭിമുഖ്യത്തിൽ കുട്ടികളിലെ പഠനപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ തടങ്ങിയവ പരിഹരിച്ച് ജീവിതവിജയം കൈവരിക്കാൻ പരിശീലന പരിപാടി (മികവ്-2018) ഒരുക്കുന്നു. ഇതി​െൻറഭാഗമായി കെ.കെ റോഡിൽ ചെല്ലിയൊഴുക്കം റോഡിലുള്ള ജീവ കൗൺസലിങ് സ​െൻററിൽ ഏപ്രിൽ 30നും േമയ് ഒന്നിനും ഏഴുമുതൽ 14വയസ്സുവരെ ആൺകുട്ടികൾക്കും േമയ് 3, 4 തീയതികളിൽ പെൺകുട്ടികൾക്കും പരിശീലനം നൽകും. േമയ് എട്ടിന് 10ാം ക്ലാസിലേക്ക് പ്രവേശിച്ചവർക്കും േമയ് 14,15 തീയതികളിൽ പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്കും പരിശീലനം നൽകും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രേവശനം. താമസസൗകര്യം ഉണ്ടായിരിക്കും. ഫോൺ: 04812301803, 9495245212.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.