അയൽവാസിയെ കുത്തിക്കൊന്ന കേസിൽ കഞ്ചാവ്​ മാഫിയ തലവന്​ ഇരട്ട ജീവപര്യന്തം

കോട്ടയം: കഞ്ചാവ് കച്ചവടത്തിനെതിരെ പരാതിപ്പെട്ട അയൽവാസിയെ ഭാര്യയുടെ കൺമുന്നിൽ കുത്തിക്കൊന്ന കേസിൽ കഞ്ചാവ് മാഫിയ സംഘത്തലവന് ഇരട്ട ജീവപര്യന്തം. നിരവധി കേസുകളിൽ പ്രതിയായ പനച്ചിക്കാട് വെള്ളുത്തുരുത്തി പെരുഞ്ചേരിക്കുന്ന്് കോളനിയിൽ കുന്നേൽ വീട്ടിൽ ആഷ്‌ലി സോമനെയാണ് (മോനിച്ചൻ -39) ജില്ല സെഷൻസ് കോടതി ജഡ്ജി എസ്. സുരേഷ് കുമാർ ശിക്ഷിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ പനച്ചിക്കാട് വെള്ളുത്തുരുത്തി ശിവശൈലത്തിൽ കുമാറിനെയാണ് (47) 2011 ജൂലൈ 24ന് കൊന്നത്. കേസിൽ കൊലപാതകം, വീട്ടിൽ അതിക്രമിച്ചുകടക്കൽ എന്നീവകുപ്പുകൾ പ്രകാരമാണ് ഇരട്ടജീവപര്യന്തം. െഎ.പി.സി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും 25,000 രൂപയുമാണ് പിഴ. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഐ.പി.സി 447 വകുപ്പ് പ്രകാരം ജീവപര്യന്തവും 10,000 രൂപയും പിഴയും ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ ഒമ്പതുമാസം അധികമായി തടവ് അനുഭവിക്കണം. 25,000 രൂപ അടച്ചില്ലെങ്കിൽ ആറു മാസവും 10,000രൂപ അടച്ചില്ലെങ്കിൽ മൂന്നുമാസവുമാണ് തടവുശിക്ഷ. പിഴത്തുക സാക്ഷികളായ ഭാര്യക്കും മക്കൾക്കും നൽകാനും കോടതി ഉത്തരവിട്ടു. അയൽവാസിയായ കുമാർ ആഷ്‌ലിയുടെ കഞ്ചാവ് കച്ചവടത്തിനെതിരെ നിരന്തരം പരാതി നൽകിയിരുന്നു. തുടർന്ന് നിരവധി തവണ ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കമുണ്ടായി. സംഭവദിവസം കുമാറി​െൻറ ഭാര്യ സരോജം വീടിനുപിന്നിൽ തുണി കഴുകുമ്പോൾ കഞ്ചാവ് ലഹരിയിൽ വീട്ടിലെത്തിയ ആഷ്ലി കുമാറുമായി വഴക്കുണ്ടാക്കിയശേഷം കുത്തുകയായിരുന്നു. ഓടിയെത്തിയ ഭാര്യയെയും മക്കളെയും നാട്ടുകാരെയും ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി മുങ്ങി. ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 30 സാക്ഷികളുണ്ടായിരുന്നു. ഇതിൽ 25 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. അഞ്ചുപേർ കൂറുമാറി. സാഹചര്യത്തെളിവുകളുടെയും നിർണയക സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ആഷ്‌ലി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടറും അഡീ. ഗവ. പ്ലീഡറുമായ അഡ്വ. യു. ഗിരിജ ബിജു ഹാജരായി. ആഷ്ലിക്കെതിരെ കൊലപാതകം, അടിപിടി, വീടാക്രമണം, പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗം, ചിങ്ങവനം എസ്.െഎയെ കൊലപ്പെടുത്താൻ ശ്രമം, കഞ്ചാവ് വിൽപന എന്നിവയടക്കം16ലധികം കേസുകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.