കോട്ടയം: കഞ്ചാവ് മാഫിയയുടെ തണലിൽ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്ന ആഷ്‌ലി സോമൻ പ്രദേശവാസികൾക്ക് പേടിസ്വപ്നം. സ്കൂൾ വിദ്യാർഥികൾവരെ വീട്ടിലെത്തി കഞ്ചാവ് വാങ്ങിയിരുന്നതിനെ ചോദ്യം ചെയ്തതിനാണ് അയൽവാസി കുമാറിനെ പട്ടാപ്പകൽ വീട്ടുമുറ്റത്തിട്ട് കുത്തിക്കൊന്നത്. കഞ്ചാവ് മാഫിയ സംഘത്തിനെതിരെ നടപടിയെടുത്ത ചിങ്ങവനം എസ്.ഐയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. കഞ്ചാവുമായി ബന്ധപ്പെട്ട ആഷ്ലിയുടെ ഭീഷണിക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പ്രദേശവാസികളായ പലരും വീടുപേക്ഷിച്ചിരുന്നു. കുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഇരട്ടജീവപര്യന്തം ലഭിച്ചതോടെ ആഷ്‌ലിയുടെ ഭീഷണിക്ക് താൽക്കാലിക ശമനമുണ്ടായെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. 2017 ജൂണിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന 40 പൊതി കഞ്ചാവുമായി എക്സൈസ് ആഷ്ലിയെ വളഞ്ഞിട്ടാണ് പിടികൂടിയത്. കഞ്ഞിക്കുഴി പ്ലാേൻറഷൻ കോർപറേഷന് സമീപത്തെ റെയിൽവേ മേൽപാലത്തിന് അടിയിൽനിന്നാണ് പിടിച്ചത്. സ്കൂൾ വിദ്യാർഥികൾക്ക് നൽകാനായി കഞ്ചാവുമായി ആഷ്ലി എത്തിയതറിഞ്ഞ് എക്സൈസ് സംഘത്തിൽനിന്ന് രക്ഷതേടാൻ കഞ്ചാവ് പൊതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. പിന്നീട് ഒാടി രക്ഷപ്പെട്ട ഇയാളെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.