അടൂരിലെ സി.പി.എമ്മിൽ വിഭാഗീയത മുറുകുന്നു

പത്തനംതിട്ട: . പുതിയ ഏരിയ സെക്രട്ടറി െതരഞ്ഞെടുപ്പോടെയാണ് ഇടവേളക്കുശേഷം വിഭാഗീയ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവരാനിടയാക്കിയത്. ഏരിയ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽനിന്ന് ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ജി. കൃഷ്ണകുമാർ ഇറങ്ങിപ്പോക്ക് നടത്തിയതും തുടർന്ന് നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതും പാർട്ടി അംഗങ്ങൾക്കിടയിൽ ചർച്ചയാണ്. കൃഷ്ണകുമാറി​െൻറ പോസ്റ്റ് പിൻവലിപ്പിക്കാൻ ജില്ല സെക്രട്ടറിയുടെ നേതൃതത്തിൽ നേതൃത്വം സജീവ ഇടപെടലാണ് നടത്തുന്നത്. മാധ്യമങ്ങൾക്ക് നിഷേധക്കുറിപ്പ് നൽകണമെന്നാവശ്യപ്പെട്ട് ജില്ല സെകട്ടറിയുടെ നേതൃത്വത്തിൽ കൃഷ്ണകുമാറി​െൻറ വീട്ടിൽ മണിക്കൂറുകൾ െചലവഴിച്ചതായാണ് വിവരം. ഏരിയയിലെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് ആർ.എസ്.എസിൽനിന്ന് സി.പി.എമ്മിൽ എത്തിയയാളെ സെക്രട്ടറിയാക്കിയതെന്നാണ് ആക്ഷേപം ഉയർന്നത്. ജില്ലയിലെതന്നെ ഏറ്റവും മുതിർന്ന നേതാവായ കെ. കുമാരനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതും പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായി. ജില്ല കമ്മിറ്റിയിലടക്കം ദലിത് പ്രാതിനിധ്യം കുറഞ്ഞത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. അടൂരിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിന്ന പെരിങ്ങനാട് ചാങ്ങേലിൽ കൃഷ്ണപിള്ളയുടെ കുടുംബമടക്കം ഏരിയ നേതൃത്വത്തി​െൻറ നടപടിയിൽ പ്രതിഷേധത്തിലാണ്. ഈയിടെ നടത്തിയ വോളിബാൾ ടൂർണമ​െൻറ് വേദി സംബന്ധിച്ചും ആക്ഷേപമുയരുന്നുണ്ട്. സി.പി.എം ഏരിയ നേതൃത്വത്തിലുള്ളവർ ബിനാമി ഇടപാടിൽ വാങ്ങിയ നിലം നികത്താനായിരുന്നുവെന്നാണ് ആരോപണം. പ്രാദേശിക പ്രവർത്തകർ മണ്ണ് മാഫിയക്കെതിരെ പ്രതികരിച്ചാൽ ഏരിയ നേതൃത്വത്തിലെ ചിലർ ഇടപെടുന്നതായും പരാതിയുണ്ട്. ഏരിയയിലെ മുതിർന്ന നേതാക്കളായിരുന്ന മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അപ്പിനഴികത്ത് ശാന്തകുമാരി, പ്രഫ. ശങ്കരനാരായണൻ, ഏറത്ത് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. സുദേവൻ, മണ്ണടി ഹരികുമാർ, പള്ളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് വി.സി. സോമരാജൻ എന്നിവരെ ഒഴിവാക്കിയതും വിഭാഗീയതയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ മുതിർന്ന നേതാക്കളുടെ നിരതന്നെ ഉണ്ടായിട്ടും ഒഴിവാക്കൽ നടന്നത് ഏകാധിപത്യത്തി​െൻറ ഭാഗമാണെന്നാണ് പരാതി. ഏരിയ സെക്രട്ടറി തെരഞ്ഞെടുപ്പിനായി കമ്മിറ്റി തുടങ്ങുന്നതിന് മുമ്പുതന്നെ ഒരു ജില്ല സെക്രേട്ടറിയറ്റ് അംഗം നവമാധ്യമങ്ങളിൽ പുതിയ സെക്രട്ടറിക്ക് അഭിവാദ്യമർപ്പിച്ച് പോസ്റ്റിട്ടതും അണികളിൽ ചർച്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.