എക്സൈസ്​ മന്ത്രിയു​െട പ്രസ്​താവനക്കെതിരെ കേരള മദ്യവിരുദ്ധ വിശാലസഖ്യം

കോട്ടയം: മദ്യനയവുമായി ബന്ധപ്പെട്ട് കെ.സി.ബി.സി അടക്കമുള്ള മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ ചർച്ചക്ക് തയാറാകുന്നില്ലെന്ന എക്സൈസ് മന്ത്രിയുെട പ്രസ്താവനക്കെതിരെ കേരള മദ്യവിരുദ്ധ വിശാലസഖ്യം. അഞ്ചുതവണ എക്സൈസ് മന്ത്രിയുടെ ഓഫിസുമായും മന്ത്രിയുമായി നേരിട്ടും ചർച്ചക്കായി ബന്ധപ്പെട്ടിരുന്നെങ്കിലും സർക്കാർ ചർച്ചക്ക് തയാറായില്ലെന്ന് ഇവർ ആരോപിച്ചു. ഓരോ തവണയും പാർട്ടി സമ്മേളനങ്ങളുടെയും നിയോജക മണ്ഡലത്തിലെ പരിപാടികളുടെയും കാര്യം പറഞ്ഞ് ചർച്ചയിൽനിന്ന് മന്ത്രി ഒഴിവാകുകയായിരുന്നെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറൽ കൺവീനറുമായ പ്രസാദ് കുരുവിള പറഞ്ഞു. പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് തങ്ങൾ ചർച്ചക്കായി സർക്കാറിനെ സമീപിക്കുന്നത്. ഇത് മറച്ചുവെച്ചാണ് കെ.സി.ബി.സിയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചക്ക് വരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തലയോലപ്പറമ്പിൽ നാലുകുട്ടികൾ മദ്യപിച്ച് ഗുരുതരാവസ്ഥയിലായ സംഭവത്തിൽനിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാവില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കൈവശം മദ്യം എത്തിയവഴി തലയോലപ്പറമ്പിലെ ബിവറേജസ് ഔട്ട്ലറ്റിൽനിന്നാണെങ്കിൽ ജീവനക്കാരെ പിരിച്ചുവിട്ട് ഔട്ട്ലറ്റ് അടച്ചുപൂട്ടണം. മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെറുതും വലതുമായ മുഴുവൻ ദുരന്തങ്ങളുടെയും ഉത്തരവാദിത്തം സർക്കാറിനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.