കാരുണ്യനിരത്തിൽ 'ദേവമാത'

കോട്ടയം: കാരുണ്യനിരത്തിലൂടെ 'ദേവമാത'യുടെ സർവിസ്. കടുത്തുരുത്തി എഴുമാന്തുരുത്തിൽനിന്ന് മെഡിക്കൽ കോളജ് വഴി കോട്ടയത്തേക്ക് സർവിസ് നടത്തുന്ന ദേവമാത എന്ന സ്വകാര്യബസാണ് നന്മയുടെ പുതുവഴി തുറക്കുന്നത്. അർബുദ രോഗികൾക്കും നിരാലംബരായ വൃദ്ധർക്കും യാത്ര സൗജന്യമാക്കിയാണ് ബസ് മനുഷ്യസ്നേഹത്തി​െൻറ ഗിയറിലോടുന്നത്. ഇൗ ബസിൽ കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള നിരവധി രോഗികൾ പതിവായി യാത്രചെയ്യാറുണ്ട്. രാവിലെ എഴുമാന്തുരുത്തിൽനിന്ന് പുറപ്പെടുന്ന ബസ് 8.10ന് മെഡിക്കൽ കോളജിൽ എത്തും. ഇത് രോഗികൾക്ക് ഏറെ സൗകര്യപ്രദമായിരുന്നു. ഇതിൽ ചില രോഗികൾ വണ്ടിക്കൂലിപോലും ഇല്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽെപട്ടതോടെയാണ് ഉടമകൾ അർബുദരോഗികൾക്ക് സൗജ്യനയാത്ര അനുവദിക്കാൻ തീരുമാനിച്ചത്. വണ്ടിക്കൂലി ഇല്ലാത്തതി​െൻറപേരിൽ ആർക്കും ആശുപത്രിയിൽ എത്താൻ കഴിയാത്ത അവസ്ഥയുണ്ടാകരുതെന്ന ചിന്തയാണ് തീരുമാനത്തിനുപിന്നിലെന്ന് ബസുടമകളായ രാജേഷ് കുര്യനാടും ഷിനു പുന്നത്തറയും പറഞ്ഞു. കഴിഞ്ഞദിവസം മുതലാണ് സൗജന്യ യാത്ര അനുവദിച്ചുതുടങ്ങിയത്. രണ്ടു ദിവസങ്ങളിലായി 13പേർ പ്രയോജനപ്പെടുത്തിയതായി രാജേഷ് കുര്യനാട് പറഞ്ഞു. സൗജന്യയാത്രയുടെ അറിയിപ്പ് ബസി​െൻറ വാതിലിനോടുചേർന്ന് പതിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.