ഇന്ധനവില: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതി കുറക്കണം -കെ.എം. മാണി കോട്ടയം: സർവകാല റെക്കോഡിലെത്തിയ ഇന്ധനവില കുടുംബബജറ്റിെൻറ താളം തെറ്റിച്ച പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതി കുറക്കാൻ തയാറാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി ആവശ്യപ്പെട്ടു. കേന്ദ്ര എക്സൈസ് നികുതി കുറക്കുകയോ ആഭ്യന്തര വിപണിയിൽ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുകയോ വേണം. സംസ്ഥാനതലത്തിൽ പ്രാദേശിക വിൽപന നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. താൻ ധനമന്ത്രിയായിരിക്കെ പലവട്ടം അധിക നികുതി വരുമാനം വേണ്ടെന്നുവെച്ച് ജനങ്ങൾക്കുണ്ടായ അധികഭാരം ലഘൂകരിക്കാൻ ശ്രമിച്ചിട്ടുെണ്ടന്നും മാണി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.