ഇൻഫാം ദേശീയ നേതൃസമ്മേളനവും കർഷക റാലിയും ഇന്ന്​

കോട്ടയം: ഇൻഫാം ദേശീയ നേതൃസമ്മേളനവും കർഷകറാലിയും വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടക്കും. കൂവപ്പള്ളി സ​െൻറ് ജോസഫ് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇൻഫാം സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കൽ ഉച്ചക്ക് 1.45ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ നടത്തുന്ന പ്രാർഥന ശുശ്രൂഷക്കുശേഷം ദേശീയ സമ്മേളന ദീപശിഖ പ്രയാണത്തിന് തുടക്കമാകും. കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനിയിൽനിന്ന് രണ്ടിന് ആരംഭിക്കുന്ന കർഷകറാലി പേട്ടക്കവലയിൽ ദീപശിഖ പ്രയാണത്തോട് സംഗമിക്കും. മഹാജൂബിലി ഹാളിൽ (ഫാ. മാത്യു വടക്കേമുറി നഗർ) റാലി എത്തിച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കും. ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷതവഹിക്കും. മാർ ജോസ് പുളിക്കൽ പ്രഭാഷണവും ഇൻഫാം കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും നടത്തും. ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ കർഷക അവകാശരേഖയും ബദൽ കാർഷികനയവും പ്രഖ്യാപിക്കും. സമ്മേളനത്തിൽ ഇൻഫാം അഗ്രോ ഇന്നവേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.