പാട്ടഭൂമിക്ക്‌ കരം അടക്കാൻ ഹാരിസണ്‍​ നീക്കം; സർക്കാർ നിലപാട്​ തേടി റവന്യൂ വകുപ്പ്​

കോട്ടയം: ഹാരിസണ്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രാജമാണിക്യം റിപ്പോര്‍ട്ട് ഹൈകോടതി റദ്ദാക്കിയതിനു പിന്നാലെ, പാട്ടഭൂമിക്ക്‌ കരം അടച്ച്‌ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഹാരിസണ്‍ നീക്കം. ഇതി​െൻറ ഭാഗമായി മുണ്ടക്കയം എസ്റ്റേറ്റി​െൻറ കരം ഒടുക്കാനായി എരുമേലി സൗത്ത്‌ വില്ലേജ്‌ ഓഫിസില്‍ ഹാരിസൺ അപേക്ഷ നൽകി. കോടതി വിധിയുെട പകർപ്പ് അടക്കം ചേർത്ത് നൽകിയ അപേക്ഷക്കൊപ്പം നാല്‌ ലക്ഷം രൂപയുടെ ചെക്കും നൽകിയിട്ടുണ്ട്. കുടിശ്ശിക ഉൾപ്പെടെ ചേർത്ത് കരം സ്വീകരിക്കണമെന്നാണ് ഹാരിസണി​െൻറ ആവശ്യം. രജിസ്റ്റേർഡ് പോസ്റ്റിൽ ലഭിച്ച അപേക്ഷയും തുക രേഖപ്പെടുത്തിയ ചെക്കും വില്ലേജ് ഒാഫിസർ സ്വീകരിച്ചെങ്കിലും കരമെടുക്കാൻ തയാറായിട്ടില്ല. പുതിയ സാഹചര്യത്തിൽ തുക സ്വീകരിക്കണമോയെന്ന കാര്യത്തിൽ വ്യക്തത തേടി കലക്ടറെ സമീപിച്ചിരിക്കുകയാണ് വില്ലേജ് അധികൃതർ. അപേക്ഷ കാഞ്ഞിരപ്പള്ളി തഹൽസിൽദാർ വഴി കലക്ടറേറ്റിലേക്ക് നൽകി. ഇക്കാര്യത്തിൽ സർക്കാർ നിലപാട് തേടാനാണ് ജില്ല ഭരണകൂടത്തി​െൻറ തീരുമാനം. സർക്കാർ നിലപാടി​െൻറ അടിസ്ഥാനത്തിലാകും തുടർനടപടിയെന്നാണ് സൂചന. 2014-15 മുതൽ ഹാരിസണിൽനിന്ന് കരം സ്വീകരിക്കുന്നില്ല. ഒരോവർഷവും കരം അടക്കാൻ ഇവർ സമീപിക്കുേമ്പാൾ രാജമാണിക്യം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കരം സ്വീകരിക്കാൻ കഴിയില്ലെന്ന് കാട്ടി അപേക്ഷ വില്ലേജ് അധികൃതർ ഇവരെ തിരിച്ചയക്കുകയായിരുന്നു. രാജമാണിക്യം റിപ്പോർട്ട് കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇത്തവണ സർക്കാറി​െൻറ നിർദേശം കാക്കാനുള്ള തീരുമാനം. സമാനരീതിയിൽ വിവിധ ജില്ലകളില്‍ കൈവശംെവച്ച്‌ അനുഭവിച്ചുവരുന്ന സര്‍ക്കാര്‍ ഭൂമിക്ക്‌ കരം അടക്കാനും ഹാരിസൺ ശ്രമിക്കുന്നുണ്ട്. റവന്യൂ വകുപ്പുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളുടെ സഹായവും ഇതിനായി ഇവർ തേടിയതായാണ് വിവരം. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള രാജമാണിക്യത്തി​െൻറ നടപടി ഹൈകോടതി തള്ളിയെന്ന പേരില്‍ ഹാരിസണ്‍സില്‍നിന്ന് ഭൂമിക്ക്‌ കരം സ്വീകരിക്കാന്‍ റവന്യൂ വകുപ്പിന്‌ അവകാശമില്ലെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. വിധിക്കെതിെര സര്‍ക്കാറിന്‌ അപ്പീല്‍ പോകാന്‍ മൂന്നുമാസത്തെ സാവകാശമുണ്ട്. ഭൂമി ഏറ്റെടുത്ത നടപടി തള്ളിയ ഹൈകോടതി ഹാരിസണ്‍സ്‌ ഭൂമി ഇടപാട്‌ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാറിന്‌ വേണമെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. ഭൂമിയുെട ഉടമസ്ഥതയിൽ കോടതി തീർപ്പുകൽപിച്ചിട്ടുമില്ല. ഹാരിസണി​െൻറ ആധാരംപോലും വ്യാജമാണെന്നുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ടിൽ തുടര്‍നടപടി എങ്ങും എത്തിയിട്ടില്ല. മലയാളം പ്ലാേൻറഷന്‍ ലിമിറ്റഡി​െൻറ പേരിലാണ്‌ ഇവർ റവന്യൂ വകുപ്പിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.