കോട്ടയം: കലക്ടറേറ്റിനു സമീപത്തെ ഹൈപ്പർ മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധക്ക് കാരണം ഷോർട്ട് സർക്യൂെട്ടന്ന് പ്രാഥമിക നിഗമനം. െപാലീസ് ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ബുധനാഴ്ച നടത്തിയ വിശദ പരിശോധനയിൽ ഷോർട്ട് സർക്യൂട്ടിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ ലഭിച്ചു. പാൽ സൂക്ഷിച്ചിരുന്ന ഫ്രീസറിൽ നിന്നാകണം തീപടർന്നതെന്ന് കരുതുന്നു. അതേസമയം, അട്ടിമറി സാധ്യത പൂർണമായും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലർച്ചയാണ് കലക്ടറേറ്റിനു സമീപം കണ്ടത്തിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പേ ലെസ് ഹൈപ്പർ മാർക്കറ്റ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 11ഒാടെ അടച്ച കടയിൽ ഫ്രീസർ പ്രവർത്തിച്ചിരുന്നു. ഫ്രീസറിെൻറ ചക്രം കയറിയിറങ്ങി വയറിെൻറ ഇൻസുലേഷൻ പൊളിഞ്ഞ നിലയിലായിരുന്നു. ഇതാണ് ഷോർട്ട് സർക്യൂട്ട് സംശയിക്കാൻ കാരണം. ബുധനാഴ്ച ഇൗ വയറുകൾ പരിശോധിച്ചതിലും ഷോർട്ട് സർക്യൂട്ടിെൻറ സൂചനകൾ ലഭ്യമായിട്ടുണ്ട്. വിശദ പരിശോധനക്ക് െപാലീസ് ഫോറൻസിക് വിഭാഗം വയറിങ് സംവിധാനങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്ത് പരിശോധനക്ക് വിധേയമാക്കും. ഒരാഴ്ചക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അധികൃതർ അറിയിച്ചു. അതേസമയം, കട കത്തിച്ചതാണെന്ന സംശയമുന്നയിച്ച് കടയുടമ പൈക സ്വദേശി ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തുടരാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ഭാഗമായി സ്ഥാപന മാനേജർ ഉൾപ്പെടെയുള്ളവരുെട മൊഴി വ്യാഴാഴ്ച പൊലീസ് ശേഖരിക്കും. കോട്ടയം ഇൗസ്റ്റ് എസ്.എച്ച്്.ഒ സാജു വർഗീസിെൻറ നേതൃത്വത്തിലാണ് അന്വേഷണം. സ്ഥാപന ഉടമയുടെ കൈവശമുള്ള സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കണ്ടത്തിൽ റെസിഡൻസിയുടെ നാലാം നിലയിലെ ലോഡ്ജിൽ സ്ഥാപിച്ചിരിക്കുന്ന കാമറയിൽനിന്ന് ദൃശ്യങ്ങൾ ശേഖരിക്കും. രാത്രിയിൽ കടക്കുള്ളിൽ അതിക്രമിച്ചു കയറി ഇന്ധനമോ മറ്റോ ഒഴിച്ച് തീവെക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം അറിഞ്ഞെത്തിയ അഗ്നിശമനസേന ചുവരുപൊളിച്ചാണ് അകത്തുകയറിയത്. ജനാലകളോ വാതിലോ തകർത്തതിന് തെളിവുകളുമില്ല. അന്വേഷണത്തിൽ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. അതേസമയം, ഇൗ കെട്ടിടത്തിൽ മതിയായ അഗ്നിസുരക്ഷാ സംവിധാനം ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്. മുഹമ്മദ് റഫീഖിനെ കൂടാതെ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, ഈസ്റ്റ് സ്റ്റേഷൻ ഓഫിസർ സാജു വർഗീസ്, സയൻറിഫിക് ഓഫിസർ പി. ശീതൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എൻ.പി. വിജയകുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടി.സി. മോഹനൻ, അസി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജെറി ജോസഫ് ജോസ് എന്നിവർ പരിേശാധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.