കഞ്ചാവ് ലഹരിയിൽ യുവാക്കൾ ചീറിപ്പായുന്നു: മൂലമറ്റം റൂട്ടിൽ അപകടം പെരുകി; മരണവും

മുട്ടം: തൊടുപുഴ-മൂലമറ്റം പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു. അപകട മരണങ്ങളും. അപകടത്തിൽപെടുന്നതിൽ ഏറെയും അമിത വേഗത്തിൽ ചീറിപ്പായുന്ന ഇരുചക്ര വാഹനങ്ങളാണ്. ഇത്തരത്തിൽ അപകടത്തിൽപെടുന്നവരിൽ പകുതിയിലേറെ പേർ കഞ്ചാവിന് അടിപ്പെട്ടവരോ മദ്യപിച്ച് വാഹനം ഓടിച്ചവരോ ആണെന്ന് പൊലീസ് പറയുന്നു. അപകടത്തിൽപെടുന്നവരുടെ ബൈക്കുകളും ഓടിച്ചിരുന്നവരെയും പരിശോധിക്കുമ്പോൾ പലപ്പോഴും കഞ്ചാവ് കണ്ടെത്തുന്നു. ഏതാനും നാളുകൾക്കിടെ തൊടുപുഴ-മൂലമറ്റം റൂട്ടിൽ ഉണ്ടായ അപകടങ്ങളിൽ പലതും കഞ്ചാവി​െൻറയോ മറ്റ് ലഹരികളുടെയോ ഉപയോഗം മൂലമാണ്. പലരും കഞ്ചാവ് കേസിൽ പൊലീസ് നിരീക്ഷണത്തിൽ ഉള്ളവരോ അതല്ലെങ്കിൽ പ്രതികളോ ആണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അടുത്ത ദിവസം ഇൗ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്നത് മൂന്നുപേരാണ്. ഇതിലൊരാൾ കഞ്ചാവ് കേസ് പ്രതിയായിരുന്നു. ഒരുമാസത്തിനിടെ രണ്ടുപേരാണ് ഇൗ റൂട്ടിൽ അപകടത്തിൽ മരിച്ചത്. വിവിധ അപകടങ്ങളിൽ പരിക്കേറ്റത് 17 പേർക്കും. ഇരുചക്ര വാഹനങ്ങൾ അമിതവേഗത്തിൽ റോഡിലൂടെ ചീറിപ്പായുന്നത് മറ്റ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാണ്. ഒരു ഇരുചക്രവാഹനത്തിൽ തിങ്ങി ഞെരുങ്ങി മൂന്നും നാലും പേർ സഞ്ചരിക്കുന്നതും കാണാം. ഹെൽമറ്റില്ലാതെയും ലൈസൻസില്ലാതെയും ഇൻഷുറൻസ് പുതുക്കാതെയുമുള്ള ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെട്ടതെന്നും കണ്ടെത്തി. വാഹനാപകടങ്ങളിൽ ഏറെയും ഉണ്ടാകുന്നത് യുവാക്കളെ കേന്ദ്രീകരിച്ചായതിനാൽ തൊടുപുഴ-മൂലമറ്റം മേഖലകളിലെ സ്കൂൾ, കോളജുകളിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ യുവജനങ്ങൾക്കായി പ്രത്യേക ബോധവത്കരണവും സെമിനാറുകൾ, ഡെമോൺസ്ട്രേഷൻ എന്നിവയും സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇതേ റൂട്ടിൽ വിവിധ സ്ഥലങ്ങളിലായി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള വാഹന പരിശോധന കൂടാതെ കാമറ, സ്പീഡ് റഡാർ തുടങ്ങിയ ആധുനിക രീതിയിലുള്ള സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ടെങ്കിലും അപകടത്തിൽപെടുന്നവരുടെ എണ്ണം കുറക്കാനായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ തുടർഅപകടങ്ങൾ കാണിക്കുന്നത്. പ്രഭാഷണം നടത്തി തൊടുപുഴ: ഉപാസന മത-സാംസ്കാരിക കേന്ദ്രം ആഭിമുഖ്യത്തിൽ 'ദയാവധം: നിയമ സാമൂഹിക വശങ്ങൾ' വിഷയത്തിൽ അഡ്വ. ജോസഫ് ജോൺ പ്രഭാഷണം നടത്തി. ഉപാസന ഡയറക്ടർ ഫാ. ഷിേൻറാ കോലത്തുപറമ്പിൽ അധ്യക്ഷതവഹിച്ചു. ഡോ. ജോൺ മുഴുത്തേറ്റ്, വി.എസ്. ബാലകൃഷ്ണപിള്ള, പ്രഫ. വി.എ. ജോസഫ്, ഡോ. ബേബി സ്റ്റീഫൻ, നോബർട്ട് ജോസഫ് എന്നിവർ സംസാരിച്ചു. പിഴയീടാക്കി തൊടുപുഴ: ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ജില്ലയിൽ അനധികൃത ഖനനം, കടത്ത് എന്നിവ നടത്തിയ വിവിധ കേസുകളിലായി 80,23,519 രൂപ പിഴയിനത്തിൽ ഇൗടാക്കി സർക്കാറിലേക്ക് മുതൽകൂട്ടിയതായി ജില്ല ജിയോളജിസ്റ്റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.