പീരുമേട്: കോട്ടയം, എറണാകുളം ഡിപ്പോകളിൽനിന്ന് ഇടുക്കി ജില്ല വഴി തമിഴ്നാട്ടിലേക്ക് കെ.എസ്.ആർ.ടി.സി 16 സർവിസുകൾ ആരംഭിക്കുന്നു. കോട്ടയം-കുമളി-കമ്പം റൂട്ടിൽ ആറ് ബസുകൾ, എറണാകുളം-നെടുങ്കണ്ടം-കമ്പംമെട്ട് റൂട്ടിൽ നാല് ബസുകൾ, കോട്ടയം-കുമളി-പഴനി റൂട്ടിൽ രണ്ട് ബസ് എന്നിങ്ങനെയാണ് ആരംഭിക്കുക. എറണാകുളം-മൂന്നാർ -ഉദുമൽപേട്ട-പഴനി റൂട്ടിൽ രണ്ട് ബസും എറണാകുളം- കോതമംഗലം-കമ്പംമെട്ട്-കമ്പം-തേനി, കോട്ടയം-മൂന്നാർ - ഉദുമൽപേട്ട റൂട്ടുകളിൽ ഒരു ബസുമാണ് സർവിസ് തുടങ്ങുന്നത്. കോട്ടയം-കമ്പം റൂട്ടിലെ സർവിസ് കെ.എസ്.ആർ.ടിസിക്ക് വൻ നേട്ടമാകും. കമ്പത്തുനിന്ന് കേരളത്തിലേക്ക് നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന യാത്ര ചെയ്യുന്നത്. ഇവർ കുമളിയിലെത്തി ബസ് മാറിക്കയറിയാണ് ഇരുവശത്തേക്കും യാത്ര തുടരുന്നത്. പുതിയ സർവിസുകൾ ഫാസ്റ്റ് പാസഞ്ചർ പദവിയിലാണ് ആരംഭിക്കുന്നത്. തമിഴ്നാട് എസ്.ഇ.ടി.സി കോർപറേഷെൻറ ഒരു ബസ് മൂവാറ്റുപുഴ-കാത്തിരപ്പള്ളി-കുമളി-വേളാങ്കണ്ണി റൂട്ടിലും സർവിസ് ആരംഭിക്കും. അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കുന്നതോടെ ഇരു സംസ്ഥാനത്തേക്കും യാത്ര ചെയ്യുന്നവർ കുമളിയിലിറങ്ങി ബസ് മാറിക്കയറേണ്ട സ്ഥിതി ഇല്ലാതാകും. സമയലാഭവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.