കേന്ദ്ര താൽപര്യങ്ങൾക്ക്​ അനുസൃതമായി ഭരണഘടന സ്ഥാപനങ്ങ​െള മാറ്റുന്നു ^പ്രേമചന്ദ്രൻ

കേന്ദ്ര താൽപര്യങ്ങൾക്ക് അനുസൃതമായി ഭരണഘടന സ്ഥാപനങ്ങെള മാറ്റുന്നു -പ്രേമചന്ദ്രൻ കോട്ടയം: കേന്ദ്രസർക്കാറി​െൻറ താൽപര്യങ്ങൾക്ക് അനുസൃതമായി ഭരണഘടന സ്ഥാപനങ്ങളെപ്പോലും മാറ്റുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാര്‍ലമ​െൻറ് അംഗങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയാണ്. ചീഫ് ജസ്റ്റിനെ ഇംപീച്ച്മ​െൻറ് ചെയ്യണമെന്ന നോട്ടീസ് പ്രഥമദൃഷ്ട്യാ നിരസിച്ചു. ഭരണഘടന സ്ഥാപനങ്ങളെയെല്ലാം രാഷ്ട്രീയവത്കരിച്ചു. ജസ്റ്റിസ് ലോയ കേസിൽ സുപ്രീംകോടതിക്ക് തെളിവുകളുടെ അഭാവത്തില്‍ ഹരജി തള്ളാം. എന്നാല്‍, ഇനി രാജ്യത്തെ ഒരുനീതിന്യായ കോടതിയിലും ലോയ കേസില്‍ ഒരു ഹരജിയും സ്വീകരിക്കരുതെന്ന് പറയാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ആരാണ് അധികാരം നൽകിയത്. ബാങ്കിങ് മേഖലയില്‍ കോര്‍പറേറ്റുകളുടെ സംഘടിതമായ ആസൂത്രിതകൊള്ളയാണ് നടക്കുന്നത്. ഇവര്‍ രാജ്യം വിടുമെന്ന് സി.ബി.െഎയും എന്‍ഫോഴ്സ്മ​െൻറും മുന്‍കൂട്ടി വിവരം നല്‍കിയിട്ടും സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല. വന്‍കിട കോര്‍പറേറ്റുകളുടെ നൂറുകോടിക്ക് മുകളിൽ കിട്ടാക്കടമുള്ള 661 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ ആരുടേതാണെന്ന പട്ടികപോലും പുറത്തുവിട്ടിട്ടില്ല. കോര്‍പറേറ്റുകളുടെ ലക്ഷം കോടിയോളം വായ്പ എഴുതിത്തള്ളുകയാണ് കേന്ദ്രം ചെയ്തത്. യു.പി.എ സർക്കാറി​െൻറ കാലത്ത് പാവപ്പെട്ടവരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതിനെ വിമര്‍ശിച്ച റിസര്‍വ് ബാങ്ക് അടക്കമുള്ളവർ ഇപ്പോള്‍ മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ബി.ടി-എസ്.ബി.ഐ ബാങ്കളുടെ ലയനം മൂലം ഇടപാടുകാരും ജീവനക്കാരും വലിയ ദുരിതം അനുഭവിക്കുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ പറഞ്ഞു. ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡൻറ് അനിയന്‍ മാത്യു അധ്യക്ഷതവഹിച്ചു. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി സി.ഡി. ജോണ്‍സണ്‍ , ചെയർമാൻ പി.എസ്. രവീന്ദ്രനാഥ്, കെ.എസ്. കൃഷ്ണ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.