ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും

മൂന്നാര്‍: വരയാടുകളുടെ പ്രസവകാലം കണക്കിലെടുത്ത് അടച്ച ഇരവികുളം ദേശീയോദ്യാനം ബുധനാഴ്ച മുതൽ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. സന്ദര്‍ശകര്‍ക്ക് ഫെബ്രുവരി മുതലാണ് വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 55ഓളം പുതിയ അതിഥികളാണ് ഇത്തവണ രാജമലയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. ആടുകള്‍ പ്രസവിക്കാന്‍ ഉള്ളതിനാലാണ് പാര്‍ക്ക് തുറക്കുന്നത് വൈകിപ്പിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 67 കുട്ടികളാണ് പിറന്നത്. എന്നാല്‍, ഇത്തവണ കുട്ടികളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. ജനങ്ങളുമായി അടുത്തിടപഴകുന്ന വരയാടുകളുടെ സുരക്ഷക്കായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. രാജമല തുറക്കുന്നതോടെ മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വർധിച്ചേക്കും. സീസണാണെങ്കിലും മൂന്നാറിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍ എന്നിവ ഒഴിഞ്ഞുകിടക്കുകയാണ്. നീലക്കുറിഞ്ഞി പൂക്കുന്നതോടെ മൂന്നാർ സന്ദര്‍ശകരെക്കൊണ്ട് നിറയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, നീലക്കുറിഞ്ഞിക്ക് മുന്നോടിയായുള്ള അന്വേഷണങ്ങള്‍ പല റിസോര്‍ട്ടുകളിലും എത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.