ഏകവിളകൃഷിയിൽനിന്ന്​ കർഷകർ ബഹുവിളകളിലേക്ക്​ മാറണം

കോട്ടയം: കാർഷിക പ്രതിസന്ധിയിൽനിന്ന് രക്ഷതേടാൻ ഏകവിള കൃഷി ഉപേക്ഷിച്ച് കർഷകർ ബഹുവിളകൃഷിയിലേക്ക് മാറണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കർഷകർ സംഘടിക്കുന്നതിനൊപ്പം ഏകവിള കൃഷി ഉപേക്ഷിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കണം. ഇതിനൊപ്പം മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രചാരണവും ശക്തമാക്കും. കൊച്ചി എയർപോർട്ട് മാതൃകയിൽ റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചർച്ച നടത്തി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും നടപടിയായിട്ടില്ല. റബറി​െൻറ ഉൽപാദനച്ചെലവ് 172 രൂപയാണെന്ന റബർ ബോർഡ് കണക്കുപോലും കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല. റബറിന് ന്യായവില നിശ്ചയിക്കുന്നത് വ്യവസായികളാണ്. ഇതുമാറ്റി സർക്കാർ വില നിശ്ചയിച്ചു നൽകിയാൽ കർഷകർക്ക് ആശ്വാസമാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.