​അന്തർദേശീയ കോൺഫറൻസ്​ 26, 27 തീയതികളിൽ

േകാട്ടയം: ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് വിഭാഗം ആഭിമുഖ്യത്തിൽ കമ്പ്യൂട്ടിങ്, കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, നാനോ ടെക്നോളജി വിഷയങ്ങളിൽ അന്തർദേശീയ കോൺഫറൻസ് ഇൗമാസം 26, 27 തീയതികളിൽ കോളജ് കാമ്പസിൽ നടത്തും. സിംഗപ്പൂർ നാൻയങ് ടെക്നോളജിക്കൽ സർവകലാശാല പ്രഫ. ഡോ. എർമിങ് ജോ മുഖ്യാതിഥിയാകും. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങി ഇന്ത്യയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച 350 ഗവേഷണ പ്രബന്ധങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 എണ്ണം അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ മംഗളം കോളജ് പ്രിൻസിപ്പൽ ഡോ.എം.എം. പൗലോസ്, കോളജ് അക്കാദമിക് ഡീൻ ഡോ. ടി.ഡി. സുഭാഷ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രഫ. കെ.കെ. ബെന്നി, അസോ. പ്രഫ. സൂസൻ വി. നൈനാൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.