തൊടുപുഴ: നഗരസഭയിലെ 10 വാർഡുകൾ മാലിന്യരഹിതമാക്കാൻ കൗൺസിൽ തീരുമാനം. ശുചിത്വ മിഷനുമായി ചേർന്നാണ് നഗരസഭ സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ഉടൻ നോഡൽ ഓഫിസറെ നിയമിക്കും. ആദ്യഘട്ടത്തിൽ ഒന്ന്, ഒമ്പത്, 10, 13, 15, 22, 23, 26, 27, 29 എന്നീ വാർഡുകളിൽ പദ്ധതി നടപ്പാക്കും. ഉറവിട മാലിന്യസംസ്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി തെരഞ്ഞെടുത്ത 10 വാർഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം സംസ്കരിക്കുന്നതിന് ഏതെങ്കിലും ഒരു സംവിധാനം നിർബന്ധമാക്കും. എല്ലാ വീടുകളിലും പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻറ്, ബയോപോട്ട് എന്നിവയിൽ എന്തെങ്കിലും ഒന്ന് വേണം. ചെലവിെൻറ 50 ശതമാനം സബ്സിഡിയായി നഗരസഭ നൽകും. പ്ലാസ്റ്റിക്, ഇ-മാലിന്യം നഗരസഭ ശേഖരിക്കും. പ്ലാസ്റ്റിക് മാലിന്യം നഗരസഭയുടെ പ്ലാൻറിൽ ഷ്രെഡ് ചെയ്യും. ഇ-മാലിന്യങ്ങളും ഷ്രെഡ് ചെയ്ത പ്ലാസ്റ്റിക്കും ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യസംസ്കരണ സംവിധാനങ്ങൾ വീടുകളിൽ സ്ഥാപിക്കുമ്പോൾ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന അഭിപ്രായം കൗൺസിലിൽ ഉയർന്നു. നഗരസഭ ടെൻഡർ വിളിക്കുകയാണെങ്കിൽ ഗുണമേന്മയെക്കാളുപരി കുറഞ്ഞ തുകയിലുള്ള ടെൻഡർ പരിഗണിക്കാനേ സാധിക്കൂ. അതിനാൽ മാലിന്യനിർമാർജന സംവിധാനം സ്ഥാപിക്കുന്നതിനുള്ള അധികാരം പൂർണമായും ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കണമെന്ന അഭിപ്രായം കൗൺസിലിലുണ്ടായി. പണി പൂർത്തിയായ ശേഷം നഗരസഭ അധികൃതർ പരിശോധിച്ച് സബ്സിഡി തുക നൽകണം. ജില്ല ശുചിത്വ മിഷനോടും ഓഡിറ്റ് വിഭാഗത്തോടും അഭിപ്രായമാരാഞ്ഞ ശേഷം ഇപ്രകാരം പദ്ധതി നടപ്പാക്കാമെന്ന് കൗൺസിൽ തീരുമാനിച്ചു. ഓടകളിലേക്ക് തുറന്നിരിക്കുന്ന മാലിന്യക്കുഴലുകൾ അടക്കാനുള്ള കൗൺസിൽ തീരുമാനം നടപ്പാക്കും. പ്രധാനമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) ഗുണഭോക്തൃ ലിസ്റ്റിൽെപട്ട നഗരസഭ നിവാസികളെ ബോധവത്കരിക്കുന്നതിനായി ഗുണഭോക്തൃസംഗമം നടത്തും. അഞ്ച് ദിവസങ്ങളിലായി നടത്തുന്ന പരിപാടിയിൽ ഇനിയും എഗ്രിമെൻറ് വെക്കാത്തവരാണ് പങ്കെടുക്കേണ്ടത്. അർഹരെങ്കിൽ എഗ്രിമെൻറ് വെക്കാത്ത ആദ്യ ഡി.പി.ആറിൽപെട്ടവർക്കും പദ്ധതിയുടെ ഗുണം കിട്ടും. ഗുണഭോക്തൃ ലിസ്റ്റിൽ ഭവനമുള്ളവർ, വസ്തു സമീപ പഞ്ചായത്തുകളിലുള്ളവർ, കണ്ടെത്താൻ കഴിയാത്ത ഉപഭോക്താക്കൾ എന്നിവരുണ്ടെങ്കിൽ അവരെ ഒഴിവാക്കും. 2019 മാർച്ച് 31നകം നഗരസഭ പരിധിയിൽ സ്വന്തമായി ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും വീട് നിർമിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കെ.ടി.യു.സി മേയ്ദിനാചരണം തോപ്രാംകുടിയിൽ ചെറുതോണി: തൊഴിലാളി ദിനമായ മേയ് ഒന്നിന് തോപ്രാംകുടിയിൽ മേയ്ദിനാചരണവും തൊഴിലാളി സംഗമവും കെ.ടി.യു.സി-എം സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടത്തും. ആദ്യകാല തൊഴിലാളികളെ ആദരിക്കൽ, വിവിധ േട്രഡ് യൂനിയൻ നേതാക്കളെ ആദരിക്കൽ, ക്ഷേമനിധി കാർഡ് വിതരണം, നിർധനരായ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ വിതരണം, പണിയായുധങ്ങളുടെ വിതരണം എന്നിവ നടത്തും. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷതവഹിക്കും. കെ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻകാല തൊഴിലാളികളെ ആദരിക്കും. ജില്ല പ്രസിഡൻറ് ജോർജ് അമ്പഴം ക്ഷേമനിധി കാർഡ് വിതരണവും നടത്തും. ചെറുതോണിയിൽ ചേർന്ന യോഗത്തിൽ ഷാജി കാഞ്ഞമല, എ.ഒ. അഗസ്റ്റിൻ, ജോസ് കുഴികണ്ടം, ബാബു പാലയ്ക്കൽ, ജോസി എം.വേളച്ചേരിൽ എന്നിവർ സംസാരിച്ചു. കാഡ്‌സ് ഗ്രീന്‍ഫെസ്റ്റില്‍ ഇന്ന് ചക്കയുത്സവം തൊടുപുഴ: കാഡ്‌സ് ഗ്രീന്‍ഫെസ്റ്റിൽ ബുധനാഴ്ച ചക്കയുത്സവം നടക്കും. 'പ്ലാവ്‌കൃഷി-പ്രതീക്ഷകളും പ്രതിസന്ധികളും' വിഷയത്തില്‍ ചര്‍ച്ച നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ചര്‍ച്ച ചക്ക സംസ്‌കരണ വിദഗ്‌ധന്‍ ലൂക്കോസ് പൂണിക്കുളം നയിക്കും. അഞ്ചേക്കറിൽ പ്ലാവ് കൃഷി ചെയ്‌തിട്ടുള്ള മത്തച്ചന്‍ മറ്റപ്പിള്ളിലിനെ യോഗത്തിൽ ആദരിക്കും. 50 കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള ഭീമൻ ചക്കയുടെ പ്രദര്‍ശനം, തേന്‍ വരിക്കരാജന്‍ തെരഞ്ഞെടുപ്പ്, ഭീമന്‍ ചക്ക ഉയര്‍ത്തല്‍ മത്സരം, സ്‌ത്രീകള്‍ക്കായി ചക്കയൊരുക്കല്‍ മത്സരം, ചക്ക കാര്‍വിങ്, കൂഴച്ചക്കപ്പഴം തീറ്റ മത്സരം തുടങ്ങിയവ ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ നടക്കും. മത്സരങ്ങളുടെ ഉദ്‌ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. മോനിച്ചന്‍ നിര്‍വഹിക്കും. ഗ്രീന്‍ഫെസ്റ്റ് 29ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.