കൊച്ചി: അഗതികളുടെ സഹോദരിമാര്‍ (സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്- എസ്.ഡി) സന്യാസിനീ സമൂഹത്തിെൻറ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്ത്തിയതിെൻറ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം 26ന്. ധന്യെൻറ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെൻറ് ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ വൈകീട്ട് മൂന്നിന് കൃതജ്ഞത ദിവ്യബലിയും പ്രഖ്യാപനവും പൊതുസമ്മേളനവും നടക്കും. ദൈവദാസെൻറ സുകൃതങ്ങള്‍ കത്തോലിക്ക സഭ ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയത്. പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുകയെന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത െൈവദികനാണ് ഫാ. പയ്യപ്പിള്ളി. കോന്തുരുത്തിക്കടുത്ത് പെരുമാനൂരില്‍ പയ്യപ്പിള്ളി ലോനന്‍, കുഞ്ഞുമറിയ ദമ്പതികളുടെ നാലാമത്തെ മകനായി 1876 ആഗസ്റ്റ് എട്ടിനാണ് ജനനം. ഫാ. പയ്യപ്പിള്ളി ആരംഭിച്ച എസ്.ഡി സന്യാസിനീ സമൂഹം 11 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1929 ഒക്ടോബര്‍ അഞ്ചിന് ഫാ. വര്‍ഗീസ് പയ്യപ്പിള്ളി അന്തരിച്ചു. സെൻറ് ജോണ്‍ നെപുംസ്യാന്‍ പള്ളിയിലാണ് കബറിടം. 2009 ആഗസ്റ്റ് 25ന് ദൈവദാസനായി പ്രഖ്യാപിച്ചതോടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. 2011 ഫെബ്രുവരി 23ന് നാമകരണ നടപടികളുടെ ഭാഗമായി കബറിടം തുറന്നു. ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ഇനി അദ്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തും. വ്യാഴാഴ്ച മൂന്നിന് കോന്തുരുത്തി പള്ളിയില്‍ നടക്കുന്ന കൃതജ്ഞത ദിവ്യബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മോണ്‍. ആൻറണി നരികുളം, അതിരൂപത പ്രോ വികാരി ജനറാള്‍, ഫാ. പോള്‍ കരേടന്‍, അതിരൂപത പി.ആര്‍.ഒ സിസ്റ്റര്‍ റെയ്‌സി തളിയന്‍, എസ്.ഡി മദര്‍ ജനറല്‍ സി. റോസ്‌ലിന്‍ ഇലവനാല്‍, വൈസ് പോസ്റ്റുലേറ്റര്‍, ഫാ. മാത്യു ഇടശേരി തുടങ്ങിയവർ വാർത്തസമ്മേളനത്തില്‍ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.