ആർ.ടി.എഫി​െൻറ പ്രവർത്തനത്തെക്കുറിച്ച്​ ഉന്നതതല അന്വേഷണം നടത്തണം ^പി.സി. ജോർജ്

ആർ.ടി.എഫി​െൻറ പ്രവർത്തനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം -പി.സി. ജോർജ് കോട്ടയം: ശ്രീജിത്തി​െൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അേന്വഷണ പരിധിയിൽ ആലുവ റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജിനെയും ഉൾപ്പെടുത്തണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ആവശ്യപ്പെട്ടു. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ ആർ.ടി.എഫ് തിരക്കിട്ട് പിരിച്ചുവിട്ട െഎ.ജിയുടെ നടപടി ദുരൂഹമാണ്. ഈ സ്ക്വാഡ് എത്രപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അവർക്കെന്തു സംഭവിച്ചെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രധാന കേസുകളുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു എ.ഡി.ജി.പിക്ക് ആർ.ടി.എഫ് രൂപവത്കരണവുമായി അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപങ്ങളുയരുന്നുണ്ട്. എറണാകുളവും ആലുവയും കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ഒട്ടനവധി സംഭവങ്ങളിൽ ഈ എ.ഡി.ജി.പിയും ആലുവ റൂറൽ എസ്.പിയുമാണ് കേസ് അേന്വഷണ ചുമതലകൾ വഹിച്ചിരുന്നത്. ആലുവ റൂറൽ എസ്.പിയുടെ സ്ഥലം മാറ്റവും വിവാദ എ.ഡി.ജി.പിയുടെ സ്ഥലം മാറ്റവും സമാനസ്ഥാപനങ്ങളിലേക്കാണ്. ഇതെല്ലാം സംശയങ്ങൾ വർധിപ്പിക്കുകയാണ്. അജണ്ടകൾ നടപ്പാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ആർ.ടി.എഫ് രൂപവത്കരണവും അതി​െൻറ പ്രവർത്തനങ്ങളുമെന്ന സംശയം ബലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.