നഗരത്തിലെങ്ങും ഫ്ലക്​സ്​ ബോർഡ്​; നടപടിയെടുക്കാനാകാതെ നഗരസഭ

തൊടുപുഴ: നഗരം നിറയെ ഫ്ലക്സ് ബോർഡുകൾ നിരന്നിട്ടും നടപടിയെടുക്കാനാകാതെ നഗരസഭ കുഴങ്ങുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയമായി ഫ്ലക്സ് മാറി. രാഷ്ട്രീയ പാർട്ടികളുടെയും യൂനിയനുകളുടെയും എതിർപ്പാണ് നിരോധനം നിലവിൽ വന്നിട്ടും നടപടിയെടുക്കാൻ തടസ്സം. സമ്മേളനങ്ങളുടെ കാലമായതോടെ ഫ്ലക്സ് മയമാണ് നഗരം. സമ്മേളനം കഴിഞ്ഞാലും ഇവ നീക്കംചെയ്യുന്നില്ല. ഒാരോ പാർട്ടിയും മത്സരിച്ചാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്. തൊടുപുഴ മിനി സിവിൽ സ്റ്റേഷ​െൻറ മതിലിൽ മുഴുവനായും ഫ്ലക്സ് നിറഞ്ഞു. നഗരസഭയിലും സ്ഥിതി ഇങ്ങനെതന്നെ. പരസ്യ ബോർഡുകളും വ്യാപാരികളുടെ ഫ്ലക്സ് ബോർഡുകളും വഴിയരികിലുണ്ട്. ഫ്ലക്സ് ബോർഡിൽ തട്ടി കാൽനടക്കാരുൾെപ്പടെയുള്ളവർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും നിരവധിയാണ്. കാഞ്ഞിരമറ്റം ബൈപാസ് റോഡിൽ പല പരിപാടികളുടെയും ഫ്ലക്സ് ബോർഡുകൾ വൈദ്യുതി തൂണിൽ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കനത്ത കാറ്റിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് റോഡിലേക്ക് പതിച്ചെങ്കിലും യാത്രക്കാരില്ലാത്തതിനാൽ അപകടം ഒഴിവായി. ഒരുവർഷം മുമ്പ് നഗരസഭ ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യാൻ ശ്രമം ആരംഭിച്ചപ്പോൾ പാർട്ടികൾ എതിർപ്പുമായി രംഗത്തുവന്നു. ഭരണസമിതി പാർട്ടിക്കാർതന്നെ വിയോജിപ്പുമായി വന്നതോടെ നഗരസഭ അധികൃതർ മുട്ടുമടക്കി. പിന്നീടൊരിക്കൽ സർവിസ് സംഘടനയുടെ ഫ്ലക്സുകൾ നീക്കംചെയ്ത നഗരസഭ ജീവനക്കാർ പുലിവാൽ പിടിച്ചു. യൂനിയൻ പ്രവർത്തകർ നഗരസഭ ഒാഫിസിൽ കയറി ബഹളമുണ്ടാക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത് വിവാദമായിരുന്നു. റോഡുവക്കിലെ ഫ്ലക്സുകൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന സ്ഥിതിയുമുണ്ട്. വൈദ്യുതി തൂണുകളിലും മതിലുകളിലുമുള്ള ഫ്ലക്സുകൾ സുരക്ഷിത യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നു. നഗരസഭ പല സ്ഥലങ്ങളിൽനിന്ന് കൂറ്റൻ ഫ്ലക്സുകളടക്കം മാസങ്ങൾക്ക് മുമ്പ് നീക്കംചെയ്തിരുന്നു. എന്നാൽ, ഇവ അതേപടി പുനഃസ്ഥാപിക്കുന്ന സ്ഥിതിയുണ്ടായി. ഫ്ലക്സ് മാറ്റി അൽപം കഴിയുേമ്പാൾ തന്നെ പുതിയവ അവിടെ പ്രത്യക്ഷപ്പെടും. വൈദ്യുതി തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതർ അടുത്ത ദിവസം മാധ്യമങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അറിയിപ്പിനപ്പുറം ഒന്നും സംഭവിച്ചില്ല. കെ.എസ്.ഇ.ബിയും 'ചങ്ക്' ആവുന്നു വൈദ്യുതി സെക്ഷൻ ഓഫിസ് മാറ്റും; ഉപഭോക്താക്കൾ ആവശ്യപ്പെട്ട സ്ഥലത്തേക്ക് നെടുങ്കണ്ടം: യാത്രക്കാർ ആവശ്യപ്പെട്ട ബസ് തിരികെ നൽകിയ കെ.എസ്.ആർ.ടി.സിയുടെ 'ചങ്ക്' മാതൃക പിന്തുടർന്ന് കെ.എസ്.ഇ.ബിയും. നെടുങ്കണ്ടം പഞ്ചായത്തുവക സ്റ്റേഡിയം കോംപ്ലക്സിലേക്ക് വൈദ്യുതി സെക്ഷൻ ഓഫിസ് മാറ്റാൻ നടപടി തുടങ്ങി. അടുത്ത മാസം നെടുങ്കണ്ടത്ത് പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. അസൗകര്യങ്ങൾക്ക് നടുവിൽ കല്ലാറിൽ പ്രവർത്തിക്കുന്ന സെക്ഷൻ ഓഫിസ് ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2006 ഡിസംബർ 26നാണ് കല്ലാറിൽ സബ് സ്റ്റേഷൻ ആരംഭിച്ചത്. ബിൽ അടക്കാനും മറ്റ് ആവശ്യങ്ങൾക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം കല്ലാറിലെത്താൻ. ഇവിടെ എത്തുന്നവർക്ക് മഴയും വെയിലുമേൽക്കാതെ നിൽക്കാനോ കൈക്കുഞ്ഞുങ്ങളുമായെത്തുന്നവർക്ക് വിശ്രമിക്കാനോ ടോയ്ലറ്റ് സംവിധാനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. മാത്രമല്ല പ്രവേശന കവാടത്തിൽ സബ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനാൽ വാഹനങ്ങൾ സെക്ഷൻ ഓഫിസ് പരിസരത്തേക്ക് കടത്തിവിടാത്തത് മൂലം നടന്നുപോകാൻ കഴിയാത്തവർക്കും പ്രായമേറിയവർക്കും ഈ ഓഫിസിലെത്തുക പ്രയാസമാണ്. നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലായി ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കളാണ് ഈ ഓഫിസ് പരിധിയിലുള്ളത്. ആലുവ ഡിപ്പോയിലേക്ക് മാറ്റിയ ഇൗരാറ്റുപേട്ട-കട്ടപ്പന റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ അപേക്ഷയെ തുടർന്ന് 'ചങ്ക്' ബസ് എന്ന പേരിൽ തിരികെ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.