കാഞ്ഞിരപ്പള്ളി: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്മെൻറ് (ഇന്‍ഫാം) ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും കാഞ്ഞിരപ്പള്ളിയില്‍ 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ സമ്മേളനത്തിനും കര്‍ഷകറാലിക്കും മുന്നൊരുക്കമായി സംസ്ഥാനത്തുടനീളം 100 കേന്ദ്രങ്ങളില്‍ നടന്ന കര്‍ഷക വിളംബര സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാർഥനശുശ്രൂഷക്കുശേഷം ദീപശിഖ പ്രയാണം വെള്ളിയാഴ്ച 1.45ന് ആരംഭിക്കും. അക്കരപ്പള്ളി ഗ്രൗണ്ടില്‍നിന്ന് കര്‍ഷകറാലിക്ക് തുടക്കമാകും. മഹാജൂബിലി ഹാളില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കലിെൻറ അധ്യക്ഷതയില്‍ ദേശീയ നേതൃസമ്മേളനം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസ് പുളിക്കല്‍ പ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും നടത്തും. ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കര്‍ഷക അവകാശരേഖയും ബദല്‍ കാര്‍ഷികനയവും പ്രഖ്യാപിക്കും. ഇന്‍ഫാം അഗ്രോ ഇന്നവേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഫാ. മാത്യു പനച്ചിക്കല്‍ ജനറല്‍ കണ്‍വീനറും ഇന്‍ഫാം മേഖലാ ഡയറക്ടര്‍മാരായ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. വര്‍ഗീസ് കുളംപള്ളിയില്‍, ഫാ. മാത്യു നിരപ്പേല്‍, ഫാ. സില്‍വാനോസ് മഠത്തിനകം, ഫാ. തോമസ് നല്ലൂര്‍കാലായിപ്പറമ്പില്‍, ഫാ. ദേവസ്യ തുമ്പുങ്കല്‍, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. ജോണ്‍ പനച്ചിക്കല്‍, ഫാ. റോബിന്‍ പട്രക്കാലായില്‍ എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.