'ഓർമകളുടെ തീരത്ത് ഒരുവട്ടം കൂടി'എം.എസ്​.എഫ്​ മുൻകാല നേതാക്കളുടെ സംഗമം

തൊടുപുഴ: എം.എസ്.എഫ് പിന്നിട്ട വഴിത്താരകൾ ഒരിക്കൽ കൂടി ഓർമിക്കാൻ മുൻകാല നേതാക്കളും നിലവിലെ നേതാക്കളും തൊടുപുഴയിൽ ഒത്തുകൂടി. 'ഗതകാലങ്ങളുടെ പുനർ വായന പോരാട്ടമാണ്' എന്ന പ്രമേയം ഉയർത്തി എം.എസ്.എഫ് 60ാം വാർഷികത്തോടനുബന്ധിച്ച് തെക്കൻ മേഖലക്കായി സംഘടിപ്പിച്ചതാണ് 'ഓർമകളുടെ തീരത്ത് ഒരുവട്ടം കൂടി'.സംഘടന പ്രവർത്തനരംഗത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളും അവയെ തരണംചെയ്ത് മുന്നേറിയ അനുഭവങ്ങളും എല്ലാവരും പങ്കുവെച്ചു. എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി. ഹബീബ്റഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എം.എ. ഷുക്കൂർ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ്, ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.എം. ഹാരിദ്, എ.എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്, സംസ്ഥാന ഭാരവാഹികളായ യൂസഫ് വല്ലാഞ്ചിറ, ഷരീഫ് വടക്കയിൽ, ഹാഷിം ബംബ്രാനി, ഷബീർ ഷാജഹാൻ, നിഷാദ് കെ. സലിം, സൽമാൻ ഹനീഫ്, എം.എസ്.എഫ് ഇടുക്കി ജില്ല പ്രസിഡൻറ് കെ.എം. അൻവർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷഹൻഷാ, അഡ്വ. പി.എം. ജമാൽ, അഡ്വ. പീർ മുഹമ്മദ്ഖാൻ (കോട്ടയം), അൻസാരി (പത്തനംതിട്ട), ഷഹീർ ജി. അഹമ്മദ് (തിരുവനന്തപുരം), അഹമ്മദ് തുഫൈൽ (ആലപ്പുഴ), ഷഹബാസ്, അബ്ദുള്ള കാരുവള്ളി (എറണാകുളം), നേതാക്കളായ എം.എം. ബഷീർ, എസ്.എം. ഷരീഫ്, പി.എം. അബ്ബാസ്, ടി.എസ്. ഷംസുദ്ദീൻ, സലീം കൈപ്പാടം, തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സഫിയ ജബ്ബാർ, ടി.കെ. നവാസ്, സി.എം. അൻസാർ, പി.എൻ. സീതി, കെ.എച്ച്. അബ്ദുൽ ജബ്ബാർ, എ.എം. സമദ് മുഹമ്മദ് ഇരുമ്പുപാലം, സി.എ. കുഞ്ഞഹമ്മദ്, പി.എസ്. മുഹമ്മദ്, ടി.എം. ബഷീർ, കെ.കെ. ഷംസുദ്ദീൻ, കെ.എ. സിദ്ദീഖ്, എം.എ. കരീം, അഡ്വ. സി.കെ. ജാഫർ, അൻസർ മുണ്ടാട്ട്, മുഹമ്മദ് മർസദ്, അജാസ് അസീസ്, വി.എ. സക്കീർ, പി.ബി. അനസ് തുടങ്ങിയവർ പെങ്കടുത്തു. ജനറൽ സെക്രട്ടറി എം.പി. നവാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.