കൊച്ചി: സംസ്ഥാന പൊലീസ് സേനയിലെ എല്ലാ സായുധ ബറ്റാലിയനുകൾക്കും ഇനി പ്രത്യേക ബാഡ്ജ്. പൊലീസുകാരൻ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതാകും ബാഡ്ജ്. മറ്റുചില സംസ്ഥാനങ്ങളിൽ ഇൗ രീതി നിലവിലുണ്ടെങ്കിലും കേരള പൊലീസിൽ ആദ്യമാണ്. ഒാരേ വിഭാഗത്തിലെയും പൊലീസുകാർ ധരിക്കേണ്ട ബാഡ്ജിെൻറ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഡി.ജി.പി ലോക്നാഥ് െബഹ്റയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യതിരിക്തത, നവീനത, ഏകീകൃത സ്വഭാവം എന്നീ ആശയങ്ങൾക്ക് ഉൗന്നൽ നൽകിയാണ് പുതിയ ബാഡ്ജ് സമ്പ്രദായം കൊണ്ടുവരുന്നതെന്ന് ഉത്തരവിൽ പറയുന്നു. വിവിധ ബറ്റാലിയനുകളിൽ ജോലി ചെയ്യുന്നവർ നിശ്ചിത സമയപരിധിക്കുള്ളിൽ നിർബന്ധമായും ബാഡ്ജ് ധരിച്ചുതുടങ്ങണമെന്നും ഇതിന് നിർദേശം സായുധ പൊലീസ് ബറ്റാലിയൻ ഡി.െഎ.ജി ബന്ധപ്പെട്ടവർക്ക് നൽകണമെന്നുമാണ് ഉത്തരവിലുള്ളത്. മലബാർ സ്പെഷൽ പൊലീസ് (എം.എസ്.പി), സ്പെഷൽ സായുധ പൊലീസ് (എസ്.എ.പി), കേരള സായുധ പൊലീസിെൻറ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയനുകൾ, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സ് (ആർ.ആർ.ആർ.എഫ്), ഇന്ത്യ റിസർവ് ബറ്റാലിയൻ, വനിത പൊലീസ് ബറ്റാലിയൻ (ഡബ്ല്യു.പി.ബി) എന്നിവക്കെല്ലാം പ്രത്യേക ബാഡ്ജുണ്ടാകും. ഒാരോ ബാഡ്ജിെൻറയും വലുപ്പം, നിറം, ആകൃതി എന്നിവ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. ഇരുണ്ട പച്ച, ഇരുണ്ട നേവി ബ്ലൂ എന്നിവയാണ് എം.എസ്.പി ബാഡ്ജിലെ പ്രധാന നിറങ്ങൾ. ബറ്റാലിയെൻറ പേരിന് പുറമെ കേരള പൊലീസ് എന്നും ബാഡ്ജിെൻറ മുകൾ ഭാഗത്ത് സ്വർണനിറത്തിൽ എഴുതിയിരിക്കും. അതത് യൂനിറ്റിെൻറ പതാകയും ആലേഖനം ചെയ്തിട്ടുണ്ട്. പിങ്ക്, ഇരുണ്ട നേവി ബ്ലൂ എന്നീ നിറങ്ങളാണ് ദ്രുതകർമസേനയുടെ ബാഡ്ജിലുള്ളത്. സംസ്ഥാനത്ത് കസ്റ്റഡി മരണവും ലോക്കപ്പ് മർദനവും തുടർക്കഥകളാകുന്നതിനിടെയാണ് ബാഡ്ജ് ധരിപ്പിച്ച് പൊലീസ് സേനക്ക് പുതിയ മുഖം നൽകാനുള്ള നീക്കം. പരിഷ്കാരം ഉടൻ പ്രാബല്യത്തോടെ നടപ്പാക്കാൻ നിർദേശമുണ്ടെങ്കിലും എന്നുമുതൽ നിലവിൽവരുമെന്ന് വ്യക്തമല്ല. പി.പി. കബീർ ചിത്രങ്ങൾ: ekg Msp, ekg Sap, ekg Kap1, ekg Wpb വിവിധ ബറ്റാലിയനുകളുടെ ബാഡ്ജിെൻറ മാതൃക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.