കുമളി ചെക്ക്​പോസ്​റ്റിൽ ഒരു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ

വണ്ടിപ്പെരിയാർ: എക്സൈസുകാരും കുമളി ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ 1.025 കിലോ കഞ്ചാവുമായി കൊല്ലം െഎശ്വര്യനഗറിൽ അനൗൺസർ ഭവനിൽ ജഹാംഗീറിനെ (ലാലു -41) അറസ്റ്റ് ചെയ്തു. കമ്പത്തുനിന്ന് 10,000 രൂപക്ക് കഞ്ചാവ് വാങ്ങി കെ.എസ്.ആർ.ടി.സി ബസിൽ വരവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ താമസിക്കുന്ന എറണാകുളം പുതിയകാവിൽ കൊണ്ടുപോയി ചില്ലറ വിൽപന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളുടെ പേരിൽ എറണാകുളം ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ഇതിനുമുമ്പ് 2016ൽ കഞ്ചാവ് കേസെടുത്തിട്ടുണ്ട്. സ്ഥിരമായി കഞ്ചാവ് കടത്തി വിൽപന നടത്തിവരുന്നയാളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.