മൂന്നാര്‍: വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തെ വഴിയോരകച്ചവടക്കാർ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കൊടുങ്ങല്ലൂര്‍ െഡപ്യൂട്ടി കലക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥൻ ഇടമ്പാടത്ത് അജിത് (43), മൂന്നാര്‍ ആനച്ചാല്‍ സ്വദേശി പി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍ എസ്.ഐ ലൈജുമോെൻറ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം കൊരങ്ങിണി പൊലീസിന് കേസ് കൈമാറി. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ അജിത്കുമാര്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ടോപ് സ്റ്റേഷനിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. മൂന്നാർ ആനച്ചാലിലെ റിസോര്‍ട്ടില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് എട്ടംഗസംഘം ടോപ് സ്റ്റേഷനിലെത്തിയത്. ഉച്ചയോടെ ടോപ് സ്റ്റേഷനിലെ വഴിയോര കച്ചവടക്കാരനില്‍നിന്ന് പൈനാപ്പിൾ, മാങ്ങ തുടങ്ങിയവ വാങ്ങിയശേഷം നല്‍കിയ 50 രൂപയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. അജിത്കുമാര്‍ നൽകിയ 50 രൂപ പഴകിയതാണെന്നും പുതുതായി ഇറക്കിയ 50രൂപ നല്‍കണമെന്നും കടക്കാരന്‍ പറഞ്ഞതോടെ മറ്റ് നോട്ടുകള്‍ കൈയിലില്ലെന്നും എല്ലാം നാട്ടില്‍തന്നെ അടിക്കുന്നതാണെന്നും പറഞ്ഞതോടെ കടക്കാരന്‍ പൈനാപ്പിള്‍ അജിത്കുമാറിെൻറ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇത് നിയമപരമായി നേരിടുമെന്ന് അജിത് പറഞ്ഞതോടെ ആക്രോശിച്ച് പാഞ്ഞടുത്ത കടയുടമ ഇരുമ്പുവടിയുമായി ആക്രമിക്കുകയായിരുന്നു. ചോരയൊലിച്ചിട്ടും വീട്ടുകാര്‍ അലമുറയിട്ടിട്ടും മർദനം തുടർന്നു. ആക്രമിയെ സഹായിക്കാന്‍ മറ്റ് മൂന്നുപേര്‍ കൂടിയെത്തി. നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന സ്ഥലത്ത് ഒരു പൊലീസുകാരന്‍ പോലും സഹായത്തിനില്ലായിരുെന്നന്ന് പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.