ദലിത്​ പീഡനങ്ങളിൽ സാംബവസഭ പ്രതിഷേധിച്ചു

േകാട്ടയം: സംവരണം നിഷേധിക്കുന്ന സുപ്രീംകോടതിവിധിയിലും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണസംഭവത്തിലും സാംബവ െഎക്യവേദി നേതൃയോഗം പ്രതിഷേധിച്ചു. കോട്ടയത്ത് നടന്ന ലയനപ്രഖ്യാപനത്തി​െൻറ 35ാം വാർഷിക സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ സുബ്രഹ്മണ്യൻ വേലുപ്പള്ളിൽ അധ്യക്ഷതവഹിച്ചു. സാംബവ മഹാസഭ സംസ്ഥാന പ്രസിഡൻറ് കെ.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പരുമല രാജപ്പൻ, എ.ഒ. ചന്ദ്രപ്പൻ, വി.കെ. കൃഷ്ണൻകുട്ടി, നെടുമ്പ്രം കൃഷ്ണൻകുട്ടി, കെ.ആർ. തങ്കമ്മ തുമ്പമൺ, തങ്കപ്പൻ എന്നിവർ സംസാരിച്ചു. സാംബവ െഎക്യസന്ദേശത്തി​െൻറ ശാഖതല ഉദ്ഘാടനം മേയിൽ പന്തളം കുരാമ്പാലയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.