സസ

റാന്നി: ആദിവാസി യുവാവിനെ ദുരൂഹസാഹചര്യത്തിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിപ്പുഴ തേക്കുംമൂട്ടിൽ ഗോപാല​െൻറ മകൻ ബാലുവാണ് (19) മരിച്ചത്. സ്വകാര്യ ബസിലെ ക്ലീനറായിരുന്നു. അടിച്ചിപ്പുഴ നിരപ്പുപാറക്ക് സമീപമുള്ള റോഡി​െൻറ വശത്ത് ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. കഴുത്തിലും കാലിലും മുറിവുണ്ടായിരുന്നു. ശനിയാഴ്ച സുഹൃത്തിനെ അന്വേഷിച്ചു വീട്ടിൽ പോയതായി പറയുന്നു. കൂട്ടുകാരൻ പറയാതെ പോയതിനാൽ കാണാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. മരിച്ചുകിടന്ന സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ക്ഷേേത്രാത്സവത്തിനിടെ അന്നദാനവുമായി ബന്ധപ്പെട്ട് തർക്കം അടിപിടിയിൽ കലാശിച്ചിരുന്നു. മരിച്ച ബാലുവി​െൻറ സഹോദരൻ സംഘട്ടനത്തിൽ ഉണ്ടായിരുന്നത്രേ. എന്നാൽ, ഈ സംഭവത്തിന് മരണവുമായി ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട എസ്.പി പി. നാരായണൻ, ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ള, സി.ഐ ന്യൂമാൻ, എസ്.ഐ ജിജിൻ, എ.എസ്.ഐ സിദ്ദീഖ് എന്നിവർ സ്ഥലത്ത് എത്തി. റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.