വീട്​ അടച്ചിട്ടത്​ 20 മിനിറ്റ്​; പട്ടാപ്പകൽ അതിവേഗ​ മോഷണം കവർന്നത്​ നാലുപവനും 10,000 രൂപയും

കോട്ടയം: വീട്ടുകാർ അയൽപക്കത്തെ മരണവീട്ടിലേക്കുപോയ 20 മിനിറ്റിനിടെ മോഷ്ടാവ് കവർന്നത് നാലുപവനും 10,000 രൂപയും. തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം വാര്യത്ത് അനിൽകുമാറി​െൻറ വീട്ടിലായിരുന്നു മോഷണം. ഞായറാഴ്ച ഉച്ചക്ക് 11.30നായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ജനൽ തകർത്ത് അകത്തുകയറി അലമാര കുത്തിപ്പൊളിച്ചാണ് നാലുപവൻ കവർന്നത്. സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു. അലമാരയിലെ മറ്റൊരു അറയിൽ സൂക്ഷിച്ച നാലു പവൻ മോഷ്‌ടാവി​െൻറ കണ്ണിൽപെടാതിരുന്നതിനാൽ നഷ്ടമായില്ല. അയലത്തെ മരണവീട്ടിലേക്ക് പോകുന്നതിനായി അനിലും ഭാര്യ ഷീജയും ബന്ധുക്കളും 11.30നാണ് വീട്ടിൽനിന്ന് പുറത്തുപോയത്. മരണവീട്ടിലെത്തി 10 മിനിറ്റിനുശേഷം ഷീജയും ബന്ധുവും തിരികെ എത്തിയെങ്കിലും താക്കോൽ അനിലി​െൻറ കൈയിലായിരുന്നു. അനിലിനെ കൂട്ടിക്കൊണ്ടുവന്ന് 12ന് വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നത് കണ്ടത്. അയർക്കുന്നം പൊലീസെത്തി നടത്തിയ പരിശോധനയിൽ അടുക്കള ഭാഗത്ത് ചിമ്മിനിക്കുതാഴെയുള്ള ജനൽപൊളിച്ചാണ് അകത്തുകയറിയെതന്ന് കണ്ടെത്തി. ചിരവയും വാക്കത്തിയും എടുത്ത് അലമാരി തകർക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് മണം പിടിച്ച ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ നായ് ജിൽ പരിസരത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിയാണ് നിന്നത്. അയർക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കറവപ്പശു ഇൻഷുറൻസ് വാഴൂർ: മൃഗസംരക്ഷവകുപ്പി​െൻറ ഗോസമൃദ്ധി പദ്ധതിപ്രകാരം വാഴൂർ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ കറവപ്പശുക്കളെ ഇൻഷുറൻസ് ചെയ്യാൻ അവസരം. 50,000 രൂപ വിലയുള്ള പശുവിന് 750 രൂപ പ്രീമിയം അടക്കണം. കർഷകർ ചൊവ്വാഴ്ചവരെ വാഴൂർ വെറ്ററിനറി ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. സന്തോഷ് ജോസഫ് അറിയിച്ചു. ഫോൺ: 9447456325.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.