ആരോഗ്യവകുപ്പി​െൻറ വ്യാപകപരിശോധന മലിനജലം പുറത്തേക്ക്​ ഒഴുക്കിയ​ 21സ്​ഥാപനത്തിന്​ നോട്ടീസ്​

കോട്ടയം: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തിയ വ്യാപകപരിശോധനയിൽ മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് ഹോട്ടലുകൾക്കടക്കം 21 സ്ഥാപനത്തിന് നോട്ടീസ്. കൊതുകി​െൻറ ഉറവിടം കെണ്ടത്തിയതിന് 13 ഉം മാലിന്യം ശരിയായി സംസ്കരിക്കാത്തതിന് 31 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വൃത്തിഹീന ചുറ്റുപാടിലാണ് ഏട്ട് ക്യാമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്നും പരിശോധനയിൽ ബോധ്യെപ്പട്ടു. ഇതി​െൻറ ഉടമകൾക്കും നോട്ടീസ് നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങൾ പരിശോധിച്ചത്. ഡി.എം.ഒ ഡോ. ജേക്കബ് വർഗീസി​െൻറ നേതൃത്വത്തിൽ 87 ടീമായി തിരഞ്ഞായിരുന്നു പരിശോധന. മൊത്തം 400 ഉദ്യോഗസ്ഥർ ഇതിൽ പങ്കാളികളായി. 777 സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. 3693 പുരുഷന്മാരിൽനിന്നും 294 സ്ത്രീകളിൽനിന്നും 139 കുട്ടികളിൽനിന്നും വിവരം ശേഖരിച്ചു. വിവിധ ക്യാമ്പുകളിലായി പനിബാധിതരായ 148 പേരിൽനിന്ന് മലമ്പനിയുണ്ടോയെന്ന് പരിശോധിക്കാൻ രക്തസാമ്പിളുകളും ഉദ്യോഗസ്ഥർ എടുത്തു. പരിശോധനയിൽ ഒരാൾക്ക് വീതം കുഷ്ഠവും മന്തും സംശയിക്കുന്നുണ്ട്. ക്ഷയരോഗം സംശയിക്കുന്ന ആറുപേരുടെ രക്തം ശേഖരിച്ചു. രാവിലെ മുതൽ വൈകീട്ടുവരെ നീണ്ട പരിശോധനയിൽ വിവിധ അപാകതകൾ കണ്ടെത്തിയ മൊത്തം 76 സ്ഥാപനത്തിനാണ് നോട്ടീസ് നൽകിയത്. ജലസ്രോതസ്സുകൾ മലിനമാക്കിയ രണ്ട് സ്ഥാപനവും ഇതിൽ ഉൾപ്പെടും. രണ്ട് ലേബർ ക്യാമ്പിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നതിനാൽ പരിശോധന പ്രഹസനമായതായും ആക്ഷേപമുണ്ട്. വിവരം മുൻകൂട്ടി ലഭിച്ചതിനാൽ മിക്ക സ്ഥാപനങ്ങളും മുഖംമിനുക്കൽ നടത്തിയിരുന്നു. ചിലത് അടച്ചിട്ടതായും ആേക്ഷപമുണ്ട്. മുൻകൂട്ടി അറിയിച്ചുള്ള ഇത്തരം പരിശോധനകൾ ഹോസ്റ്റൽപോലുള്ള സ്ഥാപനങ്ങൾക്ക് വൃത്തിഹീനമായി പ്രവർത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണെന്ന് താമസക്കാർ ആരോപിക്കുന്നു. ജില്ല മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് വ്യാഴാഴ്ചയാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്. തുടക്കമെന്ന നിലയിലാണ് മുന്നറിയിപ്പ് നൽകിയതെന്നും തുടർ പരിശോധനകൾ മുന്നറിയിപ്പില്ലാതെയായിരിക്കുമെന്നും അരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുകയാണ്. മാന്നാനം, കിടങ്ങൂർ എന്നിവിടങ്ങളിൽ വിദ്യാർഥികളിലടക്കം രോഗം പടർന്നിരുന്നു. എന്നാൽ, രോഗികളുടെ കൃത്യമായ കണക്കുലും ആരോഗ്യവിഭാഗത്തി​െൻറ കൈയിലില്ല. നാനൂറോളം ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ, ജില്ല ആരോഗ്യവകുപ്പി​െൻറ കണക്കിൽ 37 പേരേയുള്ളൂ. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ കണക്ക് ലഭിച്ചിട്ടില്ലെന്നതാണ് ഇതിന് നൽകുന്ന ന്യായീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.