BUSINESS NEWS ഇടിമണ്ണിക്കൽ ജ്വല്ലറി കോട്ടയത്ത്; ഉദ്ഘാടനം 23ന്

കോട്ടയം: ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ കോട്ടയം ഷോറൂം കെ.കെ റോഡിലെ എം.ഡി കമേഴ്സ്യൽ ടവറിന് എതിർവശം ജോസീസ് ടവറിൽ ഏപ്രിൽ 23ന് രാവിലെ 10.30ന് സിനിമതാരം തൃഷ ഉദ്ഘാടനം ചെയ്യും. ജ്വല്ലറിയോടൊപ്പമുള്ള ഇടിമണ്ണിക്കൽ ഒപ്ടിക്കത്സി​െൻറയും ഉദ്ഘാടനം അന്ന് നടക്കും. വിവിധ ഓഫറുകളും സമ്മാനങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഏർെപ്പടുത്തിയിടുണ്ട്. പണിക്കൂലിയിൽ ഫ്ലാറ്റ് 50 കുറവ് എന്ന ഓഫർ ഒരു മാസത്തേക്കായിരിക്കും. ഉദ്ഘാടന ദിനത്തിൽ സന്നിഹിതരാകുന്നവർക്ക് നറുക്കെടുപ്പിലൂടെ അഞ്ചുപവൻ സമ്മാനം നൽകും. റോയൽ ആൻറീക് വെഡിങ് കലക്ഷൻ, ചെട്ടിനാട് ആഭരണങ്ങൾ, പരമ്പരാഗത കേരളീയ ആഭരണങ്ങൾ, റോസ് ഗോൾഡ് ആഭരണങ്ങൾ, ലൈറ്റ് വെയ്റ്റ് ജ്വല്ലറി, ഇറ്റാലിയൻ ഗോൾഡ് ജ്വല്ലറി, സ്വരോവ്സ്കി സ് റ്റോൺസ് എന്നിവ ഇടിമണ്ണിക്കലിറെ പ്രത്യേകതയാണ്. വെഡിങ് കലക്ഷൻ പാക്കേജാണ് മറ്റൊരു സവിശേഷത. 25, 50, 100 പവൻ സ്വർണാഭരണങ്ങളുടെ വൈവിധ്യമാണ് ഈ പാക്കേജുകളിൽ. 30 വർഷമായി കോട്ടയം ജില്ലയിൽ ഏഴ് ഷോറൂമുകളും ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ഇടിമണ്ണിക്കൽ ജ്വല്ലറിയാണ് 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾ ജില്ലയിൽ ആദ്യമായി അവതരിപ്പിച്ചതും. വൈവിധ്യമാർന്ന കാറ്റഗറികളും കലക്ഷനുകളും വ്യക്തിഗത സേവനവും ഒന്നിക്കുന്ന ഷോപ്പിങ് അനുഭവം ഇടിമണ്ണിക്കൽ ജ്വല്ലേഴ്സിൽനിന്ന് ലഭിക്കും. ലോകോത്തര നിലവാരത്തിലുള്ള ഷോറൂമിൽ ബ്രാൻഡഡ് കണ്ണടകളുടെ കേരളത്തിലെ ഏറ്റവും വലിയ ശേഖരം ഒരുക്കിയിരിക്കുന്നു. എല്ലാ പ്രമുഖ ബാൻഡുകളുെടയും കോൺടാക്ട് ലെൻസുകളും സൺ ഗ്ലാസുകളും ഇവിടെയുണ്ട്. അത്യാധുനിക ഐ കെയർ, ജപ്പാൻ നിർമിത ഹൈടെക് കാഴ്ചപരിശോധന സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. വിദഗ്ധനായ ഒപ്ടോമെട്രിസ് റ്റി​െൻറ സേവനവും ഐ.എസ്.ഒ സർട്ടിഫൈഡ് ഒപ്ടീഷ്യ ​െൻറ സേവനവും ലഭിക്കും. സിനിമ നടൻ അനൂപ് മേനോനാണ് ഇടിമണ്ണിക്കൽ ഒപ്ടിക്കത്സ് ബ്രാൻഡ് അംബാസഡർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.