കോട്ടയം: അയൽവാസിയെ വീടുകയറി കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോട്ടയം അതിവേഗ കോടതി കണ്ടെത്തി. കോട്ടയം വെള്ളൂത്തുരുത്തി പെരുഞ്ചേരിക്കുന്നിന് സമീപം കുന്നേൽ മോനിച്ചൻ എന്ന ആഷ്ലി സോമനെയാണ് (39) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇൗ മാസം 25ന് ശിക്ഷ വിധിക്കും. ഇയാളെ കോട്ടയം ജില്ല ജയിലിലേക്ക് മാറ്റി. 2011ജൂലൈ 24നാണ് കേസിനാസ്പദ സംഭവം. ചിങ്ങവനം കുഴിമറ്റം പെരിഞ്ചേരിക്കുന്ന് കോളനിയിൽ തടത്തിൽ ശിവൈശലത്തിൽ കുമാരനാണ് (47) െകാല്ലപ്പെട്ടത്. മദ്യപിച്ച് കുമാരെൻറ വീട്ടിലെത്തിയ ആഷ്ലിയുമായി വാക്തർക്കമുണ്ടായി. വീടിന് പിന്നിൽ തുണിയലക്കുകയായിരുന്ന കുമാരെൻറ ഭാര്യ സരോജം ശബ്ദംകേട്ട് എത്തിയപ്പോൾ കാണുന്നത് കഠാരകൊണ്ട് കുമാരനെ കുത്തിയശേഷം ഓടിപ്പോകുന്ന ആഷ്ലിെയയാണ്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഉടൻ കുമാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മേസ്തിരിപ്പണിക്കാരനായ കുമാരൻ കൊല്ലപ്പെടുന്നതിന് നാലുമാസം മുമ്പായിരുന്നു കുഴിമറ്റത്ത് വീട് വാങ്ങി താമസം തുടങ്ങിയത്. നിരവധി കേസിലെ പ്രതിയായിരുന്ന ആഷ്ലി മദ്യപിച്ചശേഷം കുമാരെൻറ വീട്ടിലെത്തി വഴക്കിടുക പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ കേസ് ഒത്തുതീർന്നതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവശേഷം ഒളിവിലായിരുന്ന ആഷ്ലി പിന്നീട് കഞ്ചാവുകേസിൽ പൊലീസ് പിടിയിലാവുകയായിരുന്നു. ചിങ്ങവനം കേന്ദ്രീകരിച്ച് കഞ്ചാവ് വിറ്റിരുന്ന ആഷ്ലി ചിങ്ങവനം എ.എസ്.ഐ ആയിരുന്ന പി.വി. പുഷ്പനെ ആക്രമിച്ച കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.