കഠ്​വ, ഉന്നാവ്​: വായ്​മൂടിക്കെട്ടിയ വിദ്യാർഥിനികളുടെ മൗനജാഥയിൽ പ്രതിഷേധമിരമ്പി

കോട്ടയം: കഠ്വ, ഉന്നാവ് സംഭവങ്ങൾക്കെതിരെ വിദ്യാർഥിനികൾ നടത്തിയ വായ്മൂടിക്കെട്ടിയുള്ള മൗനജാഥയിൽ പ്രതിഷേധമിരമ്പി. പെൺകുട്ടികൾക്കുനേരെ രാജ്യത്ത് നടക്കുന്ന പീഡനങ്ങൾക്കെതിരെ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ് മൗനജാഥ നടത്തിയത്. ക്രൂരപീഡനത്തിന് ഇരയായി മരിച്ച എട്ടുവയസ്സുകാരിയുടെ ഘാതകരെ തൂക്കിലേറ്റണമെന്ന സന്ദേശമുയർത്തി കഴുമരവും തീർത്താണ് പ്രതിഷേധത്തിൽ കണ്ണികളായത്. സി.എസ്.െഎ വുമൺ ഫെലോഷിപ് പ്രവർത്തകരും പെങ്കടുത്തു. തിങ്കളാഴ്ച രാവിലെ സ്കൂളിൽനിന്ന് ആരംഭിച്ച മൗനജാഥ നഗരംചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. തുടർന്ന് ചേർന്ന സമാപനസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളെ പീഡിപ്പിച്ചുകൊന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്ന നിയമം വേണം. പൈശാചിക പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. ദാനിയേൽ ജോർജ്, നഗരസഭ കൗൺസിലർ സാബുപുളിമൂട്ടിൽ, പ്രിൻസിപ്പൽ ജഗി ഗ്രേസ് തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.