മൂന്നാര്‍: രണ്ടു ദിവസങ്ങളായി ഇടമലക്കുടിയില്‍ കനത്ത കാറ്റിലും മഴയിലും നാശനഷ്ടങ്ങള്‍. മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ നിരവധി വീടുകളും കൃഷികളും നശിച്ചു. പതിനഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരിപ്പുവല്ലിക്കുടി, രണ്ടാം വാര്‍ഡിലെ കീഴ്വളയംപാറ, നാലാം വാര്‍ഡിലെ കീഴ്പത്തംകുടി എന്നിവിടങ്ങളിലായിരുന്നു നാശനഷ്ടങ്ങള്‍ ഏറെയും. ഈ വാര്‍ഡുകളിലുള്ള ഒരു വാലാപ്പുരയും നശിച്ചു. വാലാപ്പുരയിലുള്ളവരെയും മറ്റുള്ളവരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. കുരുമുളക്, കപ്പ, കമുക് തുടങ്ങിയ വിളകളാണ് നശിച്ചത്. കനത്ത കാറ്റില്‍ മൊബൈല്‍ ടവറും ഭാഗികമായി തകര്‍ന്നു. ഇതോടെ പരസ്പരം ബന്ധപ്പെടാനും സാധിക്കാതെ നിലയിലാണ്. പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. കൃഷി ഓഫിസർ, പഞ്ചായത്ത് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഇടമലക്കുടിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.