ഭരണഘടന സ​ഥാപനങ്ങൾ അന്തസ്സത്തക്ക്​ വിധേയമാകണം ^മാർ പൗവത്തിൽ

ഭരണഘടന സഥാപനങ്ങൾ അന്തസ്സത്തക്ക് വിധേയമാകണം -മാർ പൗവത്തിൽ കോട്ടയം: ഭരണഘടന സ്ഥാപനങ്ങൾ അവയുടെ അന്തസ്സത്തക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ. കത്തോലിക്ക കോൺഗ്രസി​െൻറ അതിരൂപത ശതാബ്ദി സമാപനത്തോടനുബന്ധിച്ച് കോട്ടയത്ത് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗലികാവകാശങ്ങൾ മാറ്റിമറിക്കാൻ കഴിയില്ലെന്നത് നിരവധി സന്ദർഭങ്ങളിൽ നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമാണ്. സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനും അധ്യാപക-വിദ്യാർഥി പ്രവേശനത്തിലും ഫീസ് നിർണയത്തിലും അവകാശമുണ്ടെന്നും പൗവത്തിൽ ചൂണ്ടിക്കാട്ടി. കെ.എ. ജോസ് കല്ലുപുരക്കൽ അധ്യക്ഷതവഹിച്ചു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻറ് വർഗീസ് ആൻറണി വിഷയാവതരണം നടത്തി. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കടക്കൽ നിസാമുദ്ദീൻ ബാഖവി, ഡോ. ജോസഫ് മണക്കളം, ഫാ. ജോസ് മുകളേൽ, ഫ. ജോർജ് കപ്പാംമൂട്ടിൽ, രാജേഷ് ജോൺ, സിബി മുക്കാടൻ, പി.പി. ജോസഫ്, ഷയിൻ ജോസഫ്, സൈബി അക്കര, ജോയി പാറപ്പുറം, അച്ചാമ്മ യോഹന്നാൻ, ജോസ് വേങ്ങാത്തറ, ജോസ് പാലത്തിനാൽ, ബിജു സെബാസ്റ്റ്യൻ, കുഞ്ഞ് കളപ്പുര, ബേബിച്ചൻ മുകളേൽ, സാബു മുട്ടുമൂല, ജോബിൻ ജോസഫ്, പി.സി. ചെറിയാൻ, ജറിൻ ജോസ്, ദിലീപ് ജയിംസ്, െഎസക് കാട്ടുവള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.