കട്ടപ്പന: കലാപ്രതിഭകൾക്ക് കട്ടപ്പന തപസ്യ കൾചറൽ സൊസൈറ്റിയും തപസ്യ നാട്യകലാ ക്ഷേത്രയും നൽകുന്ന തപസ്യപ്രതിഭ പുരസ്കാരം മാന്നാർ അയ്യപ്പന്. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. വർഷങ്ങളായി സംസ്ഥാന സ്കൂൾ, സർവകലാശാല കലോത്സവങ്ങളിലെ മികവുറ്റ പ്രകടനമാണ് മാന്നാർ അയ്യപ്പൻ എന്ന അനൂപ് ആർ. കാരണവരെ പുരസ്കാരത്തിന് അർഹനാക്കിയത്. ഭിന്നശേഷിക്കാരനായിരുന്നിട്ടും പൊതുവിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം ശാസ്ത്രീയ നൃത്ത ഇനങ്ങളിൽ മത്സരിച്ചാണ് അയ്യപ്പൻ കലോത്സവങ്ങളിൽ താരമായത്. കർണാടക സംഗീതത്തിലും തബല വാദനത്തിലും പ്രാവീണ്യമുണ്ട്. അയ്യപ്പൻ നായകനായ നിലാമനസ് എന്ന ടെലിഫിലിം ദൂരദർശൻ സംേപ്രഷണം ചെയ്തിട്ടുണ്ട്. പരുമല ദേവസ്വം ബോർഡ് പമ്പ കോളജിലെ ബി.എ രണ്ടാം വർഷ വിദ്യാർഥിയാണ്. മാന്നാർ പ്രണവിൽ ടി.കെ. രാജഗോപാലിെൻറയും അമ്പിളിയുടെയും മകനാണ്. മേയ് ആറിന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന തപസ്യ വാർഷികാഘോഷത്തിൽ വൈദ്യുതി മന്ത്രി എം.എം. മണി പുരസ്കാരം നൽകും. ചിത്രാലയം ശശികുമാർ, രത്നമ്മ ശശികുമാർ, ഇ.ജെ. ജോസഫ് (ദർശന) എന്നിവരായിരുന്നു പുരസ്കാരം നിർണയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.