സംസ്ഥാനം തിരസ്കരിച്ചു: ദേശീയ തലത്തിൽ ശ്രദ്ധേയമായി

09.24 ചാവക്കാട്: സംസ്ഥാനം തിരസ്ക്കരിച്ച 'വിശ്വാസ പൂർവം മൻസൂർ' ദേശീയതലത്തിൽ ശ്രദ്ധേയമായി. ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച അഞ്ച് മലയാള ചലച്ചിത്രങ്ങളിൽ ഒന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസ പൂർവം മൻസൂർ. ഗാനഗന്ധർവൻ യേശുദാസിന് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന എട്ടാമത്തെ ദേശീയ അവാർഡിന് അർഹനാക്കിയ ഗാനം ഈ ചിത്രത്തിലേതാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുള്ള പ്രവേശനം ലഭിക്കാതെ മാറ്റി നിർത്തിയ 'മൻസൂറിനെ' പിന്നീട് ചലച്ചിത്ര അക്കാദമി ഇൻറർ നാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചലച്ചിത്ര വിഭാഗത്തിൽ പോലും ഇടം നൽകാതിരുന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. സംസ്ഥാന അവാർഡിനുള്ള ജൂറി ചെയർമാനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ത​െൻറ ചിത്രം തഴയപ്പെടുമെന്ന് അന്ന് തോന്നിയിരുന്നതായി കുഞ്ഞിമുഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.