ഗുരുവായൂരിൽ 1000 രൂപക്ക്​ പ്രത്യേക ദര്‍ശനം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1000 രൂപയുടെ നെയ്‌വിളക്കിന് പണം നൽകിയാൽ പ്രത്യേക ദര്‍ശനം നടത്താമെന്ന ദേവസ്വം ഭരണസമിതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ഭരണസമിതി നടപടി ഭരണഘടന വിരുദ്ധമാണെന്നും ക്ഷേത്രത്തിൽ വൻതിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി രാജേഷ് ആർ. നായര്‍ എന്നയാൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാൻ ദേവസ്വം അധികൃതരോട് കോടതി നിർദേശിച്ചു. പണമില്ലാത്തവർക്കും ദർശനത്തിന് അവകാശമുണ്ടെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനെന്ന പേരില്‍ ഭാവിയില്‍ ഇനിയും നിരക്ക് വര്‍ധിപ്പിക്കുമോ? 1000 രൂപ നല്‍കാന്‍ നിരവധി പേരുണ്ടാവും. പേക്ഷ, പണമില്ലാത്തവര്‍ എന്ത് ചെയ്യും? തിരക്ക് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടിയാണ് വേണ്ടത്. 1000 രൂപയുടെ നെയ്വിളക്കിന് പണം നൽകുമ്പോൾ അത്രയും തുകയുടെ നെയ് നൽകുന്നുണ്ടോയെന്നും േകാടതി വാക്കാൽ ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.