മൂന്നാർ: ദേശീയതലത്തിൽ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സജീവ് പാഴൂര്‍ മൂന്നാര്‍ ധോബിപ്പാലത്ത് പുതിയ കഥയുടെ പണിപ്പുരയിൽ. പ്രഖ്യാപനം അറിഞ്ഞെങ്കിലും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഫോണ്‍ വിളികളായിരുന്നു അവാര്‍ഡിെൻറ നിജസ്ഥിതി ഉറപ്പുവരുത്തിയത്. ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്ന് സജീവ് പാഴൂര്‍ പറഞ്ഞു. മൂന്നാറിെൻറ കുളിരും കാറ്റുമേറ്റ് കഥയെഴുതുന്ന തിരക്കിലായിരുന്നു അദ്ദേഹം. തനിക്കൊരിടമൊരുക്കിയ സംവിധായകന്‍ ദിലീഷ് പോത്തനും നടന്‍ ഫഹദ് ഫാസിലിനും ദേശീയപുരസ്‌കാരം ലഭിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം പാരമ്യത്തിലെത്തി. ദിലീഷ് പോത്തനെന്ന സംവിധായകന്‍ ഉള്‍പ്പെടെ സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും കാഴ്ചെവച്ച ആത്മാർഥ പ്രകടനമാണ് തെൻറ തിരക്കഥയെ ജീവസ്സുറ്റതാക്കിയതെന്ന് സജീവ് പാഴൂര്‍ പറഞ്ഞു. മൂന്ന് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സജീവ് നാലാമത്തെ ചിത്രത്തിെൻറ പണിപ്പുരയിലാണ്. പുതിയ കഥക്ക് തൽക്കാലം ഇടവേള നല്‍കി ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നും സജീവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.