എങ്ങും കണിവെള്ളരി

കോട്ടയം: വിഷുവിന് രണ്ടുദിനം മാത്രം ബാക്കിനിൽക്കെ, കണിവെള്ളരി വിപണി സജീവം. വിഷു ലക്ഷ്യമിട്ട് കർഷകർ വിളയിച്ച വെള്ളരി വൻതോതിൽ മാർക്കറ്റിൽ എത്തി. വിവിധ കർഷകഗ്രൂപ്പുകൾ വിപണി ലക്ഷ്യമിട്ട് വെള്ളരിയടക്കം പ്രത്യേകമായി കൃഷിയിറക്കിയിരുന്നു. കഴിഞ്ഞദിവസങ്ങളിലായി ഇതി​െൻറ വിളവെടുപ്പ് നടന്നു. ഇതോടെ നാടൻ വെള്ളരി വൻതോതിലാണ് കോട്ടയമടക്കം മാർക്കറ്റുകളിൽ എത്തിയത്. ൈജവരീതിയിൽ വിളയിച്ചവയും കടകളിലുണ്ട്. കണി ഒരുക്കുന്നതിൽ ഒഴിവാക്കാനാകാത്ത കണിവെള്ളരിക്ക് കോട്ടയത്ത് 20രൂപയാണ് വില. ഉൽപാദനം വർധിച്ചതിനാൽ വിലയിൽ കാര്യമായ വർധനയില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ വ്യാപകമായി വിഷുച്ചന്തകളും തുറന്നിട്ടുണ്ട്. കണിയൊരുക്കാനായി ചക്കകളും കടകളിലുണ്ട്. കണിവെള്ളരിക്കൊപ്പം കൊന്നപ്പൂക്കളും വിപണിയിലെത്തും. ശനിയാഴ്ചയാകും കൊന്നപ്പൂക്കളുടെ വിൽപന. വിഷുവിനെ വരവേൽക്കാൻ വീടുകളും അണിഞ്ഞൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.