കേരള കോൺഗ്രസും ജനതാദളും പിന്തുണച്ചു; കോൺഗ്രസിലെ ഷീബ ദിഫായിൻ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിൽ യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തി​െൻറയും ജനതാദള്‍ വീരേന്ദ്രകുമാർ വിഭാഗത്തി​െൻറയും പിന്തുണയിൽ കോൺഗ്രസിലെ ഷീബ ദിഫായിൻ പഞ്ചായത്ത് വൈസ് പ്രസിഡൻറായി. മുന്നണി ധാരണപ്രകാരം മുസ്‌ലിംലീഗിലെ നസീമ ഹാരിസ് രാജിെവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 21 അംഗ ഭരണസമിതിയില്‍ ഷീബ ദിഫായിനു 13 വോട്ടും സി.പി.എമ്മിലെ ആശ അനീഷിന് ഏഴുവോട്ടും ലഭിച്ചു. പി.സി. ജോര്‍ജി​െൻറ ജനപക്ഷം അംഗം ജെസി ജേക്കബ് വോട്ട് അസാധുവാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജനതാദൾ വിഭാഗവും പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുന്നുണ്ട്. ‌കോണ്‍ഗ്രസ് -ഒമ്പത്, കേരള കോണ്‍ഗ്രസ് -രണ്ട്, മുസ്ലിംലീഗ് -ഒന്ന്, ജനതാദള്‍ -ഒന്ന്, സി.പി.എം -അഞ്ച്, സി.പി.ഐ -രണ്ട്, ജനപക്ഷം -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ ജോസഫ് കെ. ജോര്‍ജ് വരണാധികാരിയായിരുന്നു. രണ്ടാം തവണ പഞ്ചായത്ത് അംഗമായ ഷീബ ദിഫായിന്‍ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് അംഗം ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡൻറാണ്. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഷീബ ദിഫായിനെ അനുമോദിച്ചു. പ്രസിഡൻറ് കെ.എസ്. രാജു അധ്യക്ഷതവഹിച്ചു. യോഗത്തില്‍ നൗഷാദ് ഇല്ലിക്കല്‍, ചാര്‍ളി കോശി, ലീലാമ്മ കുഞ്ഞുമോന്‍, അജിത രതീഷ്, മാത്യു ഏബ്രഹാം, ബി. ജയചന്ദ്രന്‍, ബെന്നി ചേറുകുഴി, കെ.സി. സുരേഷ്, എം.ബി. സനല്‍, പ്രമീള ബിജു, ബോബി കെ. മാത്യു, ജെസി ബാബു, സിനിമോള്‍ തടത്തിൽ, സൂസമ്മ മാത്യു, ജിജി നിക്കോളാസ്, പഞ്ചായത്ത് സെക്രട്ടറി ഗിരിജ കുമാരി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.