ഹാരിസൺ: കേസ്​ തോറ്റതിനുപിന്നിൽ വൻ ഗൂഢാലോചന^കോൺഗ്രസ്

ഹാരിസൺ: കേസ് തോറ്റതിനുപിന്നിൽ വൻ ഗൂഢാലോചന-കോൺഗ്രസ് കോട്ടയം: ഹാരിസൺ കേസിൽ സർക്കാർ പരാജയപ്പെട്ടതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്. ഓരോ ഘട്ടത്തിലും ഹൈകോടതിയുടെ മേൽനോട്ടത്തിലും ഇടപെടലുകളും വഴി നടന്ന ഭൂമി ഏറ്റെടുക്കൽ നടപടികളാണ് അന്തിമഘട്ടത്തിൽ അട്ടിമറിക്കപ്പെട്ടത്. ഹാരിസൺ മലയാളം കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഇതി​െൻറ ഭാഗമായിരുേന്നായെന്ന് സംശയിക്കണമെന്ന് കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി വാർത്തസേമളനത്തിൽ ആരോപിച്ചു. കഴിഞ്ഞസർക്കാറി​െൻറ കാലത്ത് ഹാരിസണി​െൻറ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കാൻ റവന്യൂ മന്ത്രി, റവന്യൂ- നിയമ സെക്രട്ടറിമാർ, റെവന്യൂ സ്പെഷൽ പ്ലീഡർ എന്നിവരടങ്ങിയ നാല് ഉന്നതതല യോഗങ്ങൾ ചേർെന്നങ്കിൽ ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം ഹാരിസൺ മലയാളം കമ്പനിയുമായായാണ് കൂടിക്കാഴ്ചകൾ നടന്നത്. മുമ്പ് സ്പെഷൽ ഓഫിസറുടെ നിയമനത്തിനും പരിഗണന വിഷയങ്ങൾക്കും അനുകൂലമായി നിയമോപദേശം നൽകിയ നിയമ സെക്രട്ടറിതന്നെ സ്പെഷൽ ഓഫിസറുടെ റിപ്പോർട്ട് ഭരണഘടന വിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചത് ഈ കൂടിക്കാഴ്ചകൾക്കു ശേഷമാണ്. ഇതിൽ എന്ത് ഉറപ്പാണ് ഹാരിസൺ കമ്പനി അധികൃതർക്ക് നൽകിയെതന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സുശീല ഭട്ടിനെ മാറ്റിയപ്പോൾ പകരം അഭിഭാഷകനെ നിയമിക്കുന്നതിൽ ഗുരുതര വീഴ്ചയാണുണ്ടായത്. ഇത് മനഃപൂർവമാെണന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.