ബിരുദസർട്ടിഫിക്കറ്റ്: പണം തിരികെനൽകി; പ്രശ്​നം ഒത്തുതീർന്നു

കോട്ടയം: ബിരുദസർട്ടിഫിക്കറ്റ് വേഗം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി ഒത്തുതീർന്നു. സർവകലാശാല ആസ്ഥാനത്തിനുമുന്നിലെ സോഫ്റ്റ് ലൈൻ കമ്പ്യൂട്ടേഴ്സ് ഇൻറർനെറ്റ് ക്ലബി​െൻറ ഉടമ വിജയനെതിരെയാണ് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയത്. സർട്ടിഫിക്കറ്റ് തപാലിൽ കിട്ടാൻ നാലുമാസം വേണമെന്നും സർവകലാശാലയിൽ അടേക്കണ്ട ഫീസും ചെറിയ തുക കമീഷനും തന്നാൽ‌ ഒരുമാസത്തിനകം സർട്ടിഫിക്കറ്റ് നേരിട്ട് വാങ്ങിത്തരാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെന്നായിരുന്നു വിദ്യാർഥികളുടെ പരാതി. 1500രൂപ വീതമാണ് ഇയാൾ വാങ്ങിയത്. ഇവർക്ക് കമ്പ്യൂട്ടർ സ്ഥാപനത്തി​െൻറപേരിൽ ബില്ലും കൊടുത്തു. രണ്ടുമാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതെവന്നതോടെ എറണാകുളത്തെ ബി.ടെക് വിദ്യാർഥികൾ വിജയ​െൻറ വീട്ടിലെത്തിയപ്പോൾ 100 അപേക്ഷകൾ കണ്ടെത്തി. ഈ അപേക്ഷയിൽ പേരുള്ള കുട്ടികളെ ഫോണിൽ വിളിച്ചപ്പോൾ അവരെല്ലാം ഫീസും കമീഷനും കൊടുത്തതായി കണ്ടെത്തി. തുടർന്നാണ് വിദ്യാർഥികൾ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കഫേ ഉടമെയയും വിദ്യാർഥികളെയും വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ ഉടമ പണം മടക്കിനൽകി. ഇതോടെ പ്രശ്നത്തിന് പരിഹാരമായി. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വിദ്യാർഥികൾ അറിയിച്ചതായി ഗാന്ധിനഗർ എസ്.െഎ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.