അടിമാലി: എട്ട് വിേല്ലജുകളിലെ ജനങ്ങൾ നടത്തിവരുന്ന സമരത്തിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ ജൂൺ 30നകം പരിഹാരം കാണണമെന്ന് കോൺഗ്രസ്. ഇതുണ്ടായില്ലെങ്കിൽ മറ്റ് കക്ഷികളുമായി ചേർന്ന് സമരം കൂടുതൽ ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ജൂൺ 30വരെ കർഷകർ നടത്തിവരുന്ന സമരവുമായി സഹകരിച്ച് മുന്നോട്ട് പോകും. അതിനുള്ളിൽ സർക്കാർ നിയമ നിർമാണം നടത്തി കർഷക വിരുദ്ധ നിലപാടുകൾ തിരുത്തണം. ഇതേ ആവശ്യം ഉന്നയിച്ച് മേയ് രണ്ടാംവാരം എട്ട് വില്ലേജുകളിൽ ഡി.സി.സി നേതൃത്വത്തിൽ പദയാത്ര നടത്തും. പ്രശ്നം പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് ആനച്ചാലിലും കട്ടപ്പനയിലും സ്വീകരണം നൽകും. രാവിലെ 11ന് ആനച്ചാലിൽ നിയാസ് കൂരപ്പിള്ളി നഗറിൽ നടക്കുന്ന സമ്മേളനത്തിൽ തൊടുപുഴ, ദേവികുളം മണ്ഡലങ്ങളിലെ പാർട്ടി ഫണ്ട് കൈമാറും. വൈകീട്ട് നാലിന് കട്ടപ്പന സി.എൻ. വിജയൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ഇടുക്കി, ഉടുമ്പൻചോല, പീരുമേട് മണ്ഡലങ്ങളിലെ ഫണ്ട് നൽകും. ഒാരോ ബൂത്തിൽനിന്ന് 25,000 രൂപ വീതമാണ് സമാഹരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ നടക്കുന്ന ജനമോചനയാത്രയിൽ കാർഷിക പ്രശ്നങ്ങളും കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും ഉന്നയിക്കും. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം വൈകിപ്പിക്കുന്ന കേന്ദ്ര സർക്കാറിെൻറ നടപടിയിൽ പ്രതിഷേധം ഉയർത്തുമെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് അടക്കം മുതിർന്ന നേതാക്കളും ഭാരവാഹികളും ഇൗമാസം 17ന് അവരവരുടെ ബൂത്തുകളിൽ ഭവനസന്ദർശനത്തിൽ പങ്കെടുക്കും. പങ്കെടുക്കാത്തവരെ പാർട്ടി ഭാരവാഹി പട്ടികയിൽനിന്ന് നീക്കം ചെയ്യുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. തൊഴിലാളികളും ജീവനക്കാരും പോരാട്ടം ഏറ്റെടുക്കണം -ജോയൻറ് കൗൺസിൽ തൊടുപുഴ: നരേന്ദ്രമോദി സർക്കാറിെൻറ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ മുഴുവൻ തൊഴിലാളികളും ജീവനക്കാരും രംഗത്തുവരണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ അഭ്യർഥിച്ചു. ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകളെ തൃപ്തിപ്പെടുത്തുന്നതിനും സംഘടിത തൊഴിലാളി ശക്തിയെ ദുർബലപ്പെടുത്തുന്നതിനും വേണ്ടിയാണ് സ്ഥിരംതൊഴിൽ എന്ന സംവിധാനം ഇല്ലായ്മ ചെയ്തിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. സലിംകുമാർ, എ. സുരേഷ്കുമാർ, കെ. ഷാനവാസ് ഖാൻ, ബിനു രാജൻ, പി.കെ. ജബ്ബാർ, നഹാസ് പി. സലിം, സി.ജി. പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഡി. ബിനിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.എസ്. ജ്യോതി കണക്കും അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് ഒ.കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ജി. രമേഷ് സ്വാഗതവും ടി.എസ്. ജുനൈദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആർ. ബിജുമോൻ (പ്രസി.) എസ്. അനിൽകുമാർ, ബി. സുധർമ, കെ.വി. സാജൻ (വൈ.പ്രസി.), ഒ.കെ. അനിൽകുമാർ (സെക്ര.), ജി. രമേശ്, ടി.എസ്. ജുനൈദ്, വി.എസ്. ജ്യോതി (ജോ.സെക്ര.), കെ.എസ്. രാഗേഷ് (ട്രഷ.), വനിത കമ്മിറ്റി ഭാരവാഹികളായി ജാൻസി ജോൺ (പ്രസി.), വി.ആർ. ബീനമോൾ (സെക്ര.) എന്നിവരെയും 21 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. മലങ്കര എസ്റ്റേറ്റ് സമരം: റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി മുട്ടം: മലങ്കര എസ്റ്റേറ്റിലെ തൊഴിൽ പ്രശ്നം പരിഹരിക്കണമെന്നും മാനേജ്മെൻറ് നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട് റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി. സംയുക്ത സമരസമിതി നേതൃത്വത്തിലായിരുന്നു സമരം. വ്യാഴാഴ്ച വൈകീട്ട് എസ്റ്റേറ്റ് ഫാക്ടറിക്ക് മുന്നിൽ നിന്നാരംഭിച്ച പ്രകടനം മ്രാലയിൽ എത്തി തിരിച്ച് ഫാക്ടറിക്ക് മുന്നിൽ സമാപിച്ചു. ഈ സമയം സമരക്കാർ തൊടുപുഴ-പുളിയന്മല സംസ്ഥാന പാത ഉപരോധിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് തൊഴിലാളികളെ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മലങ്കര എസ്റ്റേറ്റിലെ തൊഴിലാളികളുടെ തൊഴിൽ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 23 ദിവസമായിട്ട് തൊഴിലാളികൾ സമരത്തിലാണ്. കാക്കനാട് റീജനൽ ജോയൻറ് ലേബർ കമീഷണറും ജില്ല ലേബർ ഓഫിസറും തൊഴിലാളി സംഘടന നേതാക്കളുടെയും മാനേജ്മെൻറിെൻറയും സംയുക്തയോഗം ഒന്നിലേറെ പ്രാവശ്യം വിളിച്ച് ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.